finals-

നടി പ്രിയ വാര്യർ ആദ്യമായി ഗായികയാകുന്ന ഫൈനൽസ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പ്രശസ്ത ഗായകൻ നരേഷ് അയ്യരാണ് പ്രിയയ്ക്കൊപ്പം ഗാനം ആലപിക്കുന്നത്. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. നടൻ ടൊവിനോ തോമസാണ് ഗാനം പുറത്തുവിട്ടത്.

രജീഷാ വിജയനാണ് ഫൈനൽസിലെ നായിക. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് രജീഷ ചിത്രത്തിലെത്തുന്നത്. സമ്പൂർണ സ്‌പോർട്സ് ചിത്രമായ ഫൈനൽസിന്റെ രചനയും സംവിധാനവും പി.ആർ.അരുൺ ആണ്. നടി മുത്തുമണിയുടെ ഭർത്താവാണ് പി.ആർ. അരുൺ. മണിയൻപിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.