കായംകുളം: എസ്.എഫ്.ഐ പ്രവർത്തകർക്ക് പിരിവ് നൽകാത്തതിനെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. കായംകുളം പുല്ലുകുളങ്ങരയിൽ വച്ചാണ് പ്ലസ്ടു വിദ്യാർത്ഥിയെ പൂർവ്വവിദ്യാർത്ഥികളായ അഭിജിത്ത്, അനന്ദു എന്നിവരുടെ നേതൃത്വത്തിൽ മർദ്ദിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർക്ക് പിരിവ് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് സ്‌കൂൾ വിട്ട് വരുന്നതിനിടയിലാണ് വിദ്യാർത്ഥിക്ക് മർദ്ദനേമറ്റത്.
എസ്.എഫ്.ഐ പ്രവർത്തകർ പണം ആവശ്യപ്പെട്ടപ്പോൾ ഒരു തവണ നൽകിയെങ്കിലും വീണ്ടും ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായില്ലെന്നും ഇതിനെ തുടർന്നാണ് എസ്.എഫ്.ഐക്കാർ ആക്രമിക്കാൻ എത്തിയതെന്ന് പരാതിയിൽ പറയുന്നു. മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസിന് പരാതി നൽകിയത്. കഴിഞ്ഞ ചെവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നു. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതികൾക്കെതിരെ കേസ് കേസ് രജിസ്റ്രർ ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടുപേരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മർദ്ദനമേറ്റ വിദ്യാർത്ഥി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.