മഴക്കാലത്തുണ്ടാകുന്ന പലതരം അസ്വസ്ഥതകൾക്ക് പ്രതിവിധിയാണ് ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ചുവന്നുള്ളി. മഴക്കാലത്തെ പ്രധാന പ്രശ്നമായ ചുമയും കഫക്കെട്ടും അകലാൻ ചുവന്നുള്ളിനീര് തേനിലോ കൽക്കണ്ടവുമായി യോജിപ്പിച്ചോ കഴിച്ചാൽ മതി.
ശ്വാസതടസം പരിഹരിക്കാൻ ചുവന്നുള്ളി ഇഞ്ചിനീര്, തേൻ എന്നിവ ചേർത്ത് കഴിയ്ക്കുക. മഴക്കാലം വാതരോഗങ്ങൾ അധികരിക്കുന്ന സമയം കൂടിയാണ്.
ഇത് പരിഹരിക്കാൻ ചുവന്നുള്ളി നീര്, കടുക് എണ്ണയുമായി ചേർത്ത് പുരട്ടിയാൽ മതി. വേദന മാത്രമല്ല നീർക്കെട്ടും അകലും.
ചുവന്നുള്ളി ചതച്ച് മണപ്പിക്കുന്നത് തലചുറ്റൽ, തലവേദന, ജലദോഷം എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ അത്യുത്തമമാണ്. മഴക്കാലത്ത് കുട്ടികളിലും മുതിർന്നവരിലുമുണ്ടാകുന്ന ദഹനസംബന്ധമായ പ്രശ്നങ്ങൾ അകലാനും വിശപ്പുണ്ടാകാനും ചുവന്നുള്ളി നീര് സഹായിക്കും. എല്ലാറ്റിനും ഉപരിയായി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയസംരക്ഷണത്തിനും ചുവന്നുള്ളി മികച്ചതാണ്. ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കാൻ ചുവന്നുള്ളിക്ക് അത്ഭുതശേഷിയുണ്ട്.