കണ്ണൂർ : ബീഹാർ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിൽ ഒളിവിൽ പോയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കായി തെരച്ചിൽ ഊർജ്ജിതം. അതേസമയം ബിനോയ് കേരളം വിട്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിനോയ് രാജ്യം വിട്ടുപോകാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇന്നും മുംബയ് പൊലീസ് സംസ്ഥാനത്ത് വിവര ശേഖരണത്തിനായി പരിശോധന നടത്തും.
മുംബയ് സെഷൻസ് കോടതിയിൽ സമർപ്പിച്ച ബിനോയിയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് വിധി പറയുക. പരാതിക്കാരി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനഫലം ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം മകന്റെ കേസ് വ്യക്തിപരമാണെന്നും സഹായിക്കാനോ സംരക്ഷിക്കാനോ ഒരു നടപടിയും താനും പാർട്ടിയും സ്വീകരിച്ചിട്ടില്ലെന്നും, ഇനി സ്വീകരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.