indian-army

ശ്രീനഗർ: ഷോപ്പിയാൻ ജില്ലയിൽ തുടരുന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച്, ശക്തമായ പ്രതിരോധം തുടർന്ന് ഇന്ത്യൻ സൈന്യം. ഷോപ്പിയാനിലെ ധരംദോര കീഗം എന്ന് പേരുള്ള പ്രദേശത്ത് വച്ചാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നത്. ഒളിച്ചിരിക്കുന്ന ഭീകരരെ തേടിപ്പിടിച്ച് ഇല്ലായ്മ ചെയ്യാൻ സുരക്ഷാ സേന സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഈ ഭാഗത്തുള്ള തിരച്ചിലും സേന ഊർജിതമാക്കിയിട്ടുണ്ട്. അനേകം ഭീകരർ ഈ ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതിന് തുടർന്നാണ് സേന തെരച്ചിൽ ശക്തമാക്കിയത്. ഭീകരരാണ് ഇന്ത്യൻ സൈന്യത്തിന് നേരെ ആദ്യം നിറയൊഴിച്ചത്. തുടർന്നാണ് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചത്.

'ഈ പ്രദേശശത്തുള്ള ഒരു തോട്ടത്തിന്റെ സമീപത്ത് വച്ചാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. അധികം താമസിയാതെ ഇവിടെ ഒളിച്ചിരിക്കുന്ന ഭീകരരെ ഇന്ത്യൻ സേന വളയുകയായിരുന്നു. ഭീകരരാണ് സേനയ്ക്ക് നേരെ ആദ്യം വെടിയുതിർക്കുന്നത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടർന്ന്‌ കൊണ്ടിരിക്കുകയാണ്.' ഈ പ്രദേശത്തെ പൊലീസ് വൃത്തങ്ങൾ അറിയിച്ചു.