ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പഴയകാല ഫോട്ടോ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റേതാണെന്ന് പറഞ്ഞ ട്വീറ്റ് വിവാദത്തിൽ. പാക് പ്രധാനമന്ത്രിയുടെ പ്രത്യേക സഹായിയായ നയിം ഉൾ ഹഖിന്റെ ട്വീറ്റാണ് വിവാദമായത്. കഴിഞ്ഞ ദിവസമാണ് സച്ചിൻ ടെണ്ടുൽക്കറുടെ ഫോട്ടോക്ക് 'പിഎം ഇംമ്രാൻ ഖാൻ 1969' എന്ന അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തത്.
ട്വീറ്റിനെ തുടർന്ന് നഈം ഉൽ ഹഖിനെതിരെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടു. ഇങ്ങനെയാണെങ്കിൽ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ ചെറുപ്പകാലത്തെ ചിത്രം ഇൻസമാം ഉൾ ഹഖ് 1976 എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്യുമല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്.
പാകിസ്ഥാൻ താരങ്ങളായ മുഹമ്മദ് യൂസുഫ്, യൂനിസ് ഖാൻ എന്നിവരുടെ ചിത്രത്തിന് താഴെ, സച്ചിൻ ടെണ്ടുൽക്കർ, വിനോദ് കാംബ്ലി 1987 എന്നായിരുന്നു ഒരാളുടെ കമന്റ്. സമാനമായി നിരവധി കമന്റുകളാണ് വന്നത്. വിഖ്യാത ഇന്ത്യൻ കവി രവീന്ദ്രനാഥ ടാഗോറിന്റെ വരികൾ ഖലീൽ ജിബ്രാന്റെ പേരിലാക്കി ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വിവാദത്തിൽപ്പെട്ടിരുന്നു.
Maryam Nawaz sounding and speaking more and more like Altaf Husain. Full of lies, hatred,utterly rude, anti army and revengeful. What a shame.
— Naeem ul Haque (@naeemul_haque) June 22, 2019