kaumudy-news-headlines

1. അടുത്ത വർഷം ആദ്യത്തോടെ 300ളം സ്‌പെഷ്യൽ സർവീസ് ബസുകൾ ഓർഡിനറി ആക്കേണ്ടി വരും. ഫാസ്റ്റ് , സൂപ്പർ ഫാസ്റ്റ്, എക്സ്പ്റസ് ബസുകളാണ് ഓർഡിനറി ആക്കേണ്ടി വരുന്നത്. പുതിയ ബസുകൾ 7 വർഷം പൂർത്തി ആക്കിയാൽ ഓർഡിനറിയായി മാത്റമേ ഓടിക്കാനാകൂ. പുതിയ ബസുകൾ വാങ്ങിയില്ല എങ്കിൽ ഈ റൂട്ടുകൾ കാലിയാകും. ഇത് കൂടുതൽ ഗതാഗത പ്റശ്നങ്ങളിലേക്ക് നയിക്കും. കാലാവധി കഴിഞ്ഞതിനെ തുടർന്ന് 10 സ്‌കാനിയ ബസുകളുടെ സർവ്വീസ് നിറുത്തി.


2. അതേസമയം, കല്ലട ബസിലെ ആക്റമണത്തിൽ ലൈസൻസ് റദ്ദാക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്റി എ.കെ ശശീന്ദ്റൻ. നടപടി എടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കും. ജനങ്ങളോടുള്ള വെല്ലുവിളി അംഗീകരിക്കില്ല എന്നും മന്ത്റി. മാദ്ധ്യമങ്ങളിലൂടെ ആണ് അന്തർ സംസ്ഥാന ബസുകൾ സമരം നടത്തുന്ന കാര്യം അറിഞ്ഞത്. ഇതിനെ സർക്കാർ അവഗണിക്കുന്നു. പരിശോധനയിൽ ഒരു ഇളവും വരുത്തില്ല എന്നും ഗതാഗത മന്ത്റി വ്യക്തമാക്കി.
3. ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്റവാസി വ്യവസായി സാജൻ സി.പി.എം വിഭാഗീയതയുടെ ഇരയെന്ന് പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കാനാണ് പാർട്ടി ശ്റമിക്കുന്നത്. സംഭവത്തിലെ യഥാർഥ കുറ്റവാളി ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയാണ്. ശ്യാമളക്കെതിരെ പ്റേരണാകുറ്റം ചുമത്തി കേസെടുക്കണം. നഗരസഭ അധ്യക്ഷയെ തൽസ്ഥാനത്ത് നിന്ന് നീക്കണം. സംഭവം ഐ.ജി തലത്തിൽ അന്വേഷിക്കണമെന്നും ചെന്നിത്തല
4. ഇടത് സർക്കാറിന്റെ കാലത്ത് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ പ്റവാസി വ്യവസായി ആണ് സാജൻ. സർക്കാറിന്റെ ഭാഗത്ത് നിന്ന് ഗുണകരമായ നിലപാടല്ല സ്വീകരിക്കുന്നത്. ആത്മഹത്യ ചെയ്ത സാജന്റെ വീട് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു. സാജന്റെ ഭാര്യയെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച പ്റതിപക്ഷ നേതാവ് അവരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു
5. കർഷകരെടുത്ത കാർഷിക കാർഷികേതര വായ്പകളിൽ ജപ്തി ഉണ്ടാകും എന്നറിയിച്ച് ബാങ്കേഴ്സ് സമിതി. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിക്ക് വിലക്കില്ലെന്ന് ബാങ്കേഴ്സ് സമിതിയുടെ പരസ്യം. മാർച്ച് 31ന് അവസാനിച്ച മൊറട്ടോറിയത്തിന്റെ കാലാവധി റിസർവ് ബാങ്ക് നീട്ടാത്ത സാഹചര്യത്തിൽ ആണ് പരസ്യം. ജപ്തി നടപടിയുമായി മുന്നോട്ട് പോകാൻ ആർ.ബി.ഐ അംഗീകാരം ഉണ്ടെന്നും ബാങ്കേഴ്സ് സമിതി . ബാങ്കേഴ്സ് സമിതി നിലപാട് അറിയിക്കുന്നത് മുഖ്യമന്ത്റി വിളിച്ച യോഗം മറ്റന്നാൾ നടക്കാനിരിക്കെ.
6. ജപ്തി നടപടി ഒരു തരത്തിലും അനുവദിക്കില്ല എന്ന് കൃഷി മന്ത്റി വി.എസ്. സുനിൽ കുമാർ നിയമസഭയിൽ പറഞ്ഞിരുന്നു. കാർഷിക കാർഷികേതര വായ്പകളുടെ മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് മെയ് 29ന്. ജൂലൈ 31 വരെ മൊറട്ടോറിയം ആനുകൂല്യം ഉണ്ടെന്ന് ബാങ്കേഴ്സ് സമിതി . പ്റളയ ബാധിതർക്ക് മാനദണ്ഡ പ്റകാരമുള്ള ആനുകൂല്യം ലഭ്യമാക്കും എന്നും എസ്.എൽ.ബി.സി വ്യക്തമാക്കി.
7. അതേസമയം, ബാങ്കേഴ്സ് സമിതിയെ വിമർശിച്ച് ധനമന്ത്റി ഐസക്ക് തോമസ്. ബാങ്കേഴ്സ് സമിതിയുടേത് ഇരട്ടത്താപ്പെന്ന് പ്റതികരണം. കോർപ്പറേറ്റുകളുടെ 5 ലക്ഷം കോടി രൂപ എഴുതി തള്ളിയവരാണ് ബാങ്കേഴ്സ് സമിതി. സർക്കാർ, നിലപാടിൽ ഉറച്ചു നിൽക്കുന്നു. ബാങ്കുകളുമായി ചർച്ച നടത്തും. കൃഷിഭൂമി ആയി വയലുകൾ മാത്റമേ അംഗീകരിക്കൂ എന്ന നിലപാടും ശരിയല്ല. സർക്കാർ ഇക്കാര്യം ഗൗരവമായി കാണുമെന്നും തോമസ് ഐസക്ക്.
8. ആന്തൂരിലെ പ്റവാസിയുടെ ആത്മഹത്യയുടെ പേരിൽ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമളക്കെതിരെ നടപടി എടുക്കുന്നതിൽ സി.പി.എമ്മിൽ അഭിപ്റായ ഭിന്നത. ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ചക്ക് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണ്ടെന്ന സമീപനത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം. നടപടി വേണമെന്ന നിലപാടിൽ കണ്ണൂർ ജില്ലാ ഘടകം ഉറച്ചു നിന്നാൽ ഇന്നും നാളെയും ചേരുന്ന സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും. ബിനോയ് വിഷയത്തിൽ സെക്റട്ടറിയേറ്റ് നിലപാടും സംസ്ഥാന സമിതിയിൽ ഇന്ന് റിപ്പോർട്ട് ചെയ്യും
9. ആന്തൂരിലെ പ്റവാസിയുടെ ആത്മഹത്യ പാർട്ടി സംസ്ഥാന സെക്റട്ടറിയേറ്റിന്റെ പരിഗണിക്ക് വന്നെങ്കിലും ഉദ്യോഗ്ഥരുടെ വീഴ്ചയ്ക്ക് എതിരെയാണ് വിമർശനം ഉയർന്നത്. ഉദ്യോഗ്ഥരെ നിലക്കു നിർത്താനുള്ള നടപടികൾ ഉണ്ടാവണമെന്ന് പാർട്ടി സെക്റട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്റട്ടറിയേറ്റിൽ പറഞ്ഞു. ഓരോ ഉദ്യോഗസ്ഥരും ചെയ്യുന്ന വീഴ്ചക്ക് ജനപ്റതിനിധിക്കെതിരെ നടപടി എടുക്കാൻ നിന്നാൽ അതിനെ സമയമുണ്ടാവൂ. അനധികൃത നിർമാണങ്ങൾ പ്റോത്സാഹിപ്പിക്ക് പെടാൻ ഇതു കാരണം ആകുമെന്നാണ് സെക്റട്ടറിയേറ്റ് വിലയിരുത്തൽ
10.ശ്യാമളക്കെതിരെ നടപടി എന്നത് പി.ജയരാജന്റെ ആവശ്യം ആയതിനാൽ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്റിക്കും സംസ്ഥാന സെക്റട്ടറിക്കും ഉള്ളത് എന്നാണ്. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അന്തിമം ആക്കലാണ് ഇന്ന് ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ പ്റധാന അജണ്ട. ബിനോയ് കോടിയേരിയെ പാർട്ടി പൂർണ്ണമായും തള്ളിക്കളഞ്ഞെങ്കിലും ഇന്നാരംഭിക്കുന്ന സംസ്ഥാനസമിതി യോഗത്തിൽ പാർട്ടി സെക്റട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയം റിപ്പോർട്ട് ചെയ്‌തേക്കും.