കണ്ണൂർ: ദിനംപ്രതി നിരവധി വാഹനാപകടങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മഴക്കാലമായതിനാൽ അപകടങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ്. ഓരോ ദിവസവും പന്ത്രണ്ട് പേരുടെയെങ്കിലും ജീവൻ പൊലിയുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ കാഴ്ചക്കാരെ നടുക്കുന്ന അപകടങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
മുമ്പിലുള്ള വാഹനത്തെ ഒാവർടേക്ക് ചെയ്തതാണ് ഇൗ ദാരുണ അപകടത്തിന് കാരണം. അശ്രദ്ധയോടെ ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്ന മറ്റൊരു കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ കാറിന്റെ മുകളിലേക്ക് തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം. ബൈക്ക് യാത്രക്കാരൻ വേഗത കുറച്ചതും ഹെൽമറ്റ് ധരിച്ചിരുന്നതും രക്ഷയായെന്നാണ് സൂചന.
കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് എതിരെ വന്ന വാഹനത്തെ ഡ്രൈവർ ശ്രദ്ധിച്ചത്, അതിൽ ഇടിക്കാതിരിക്കാൻ ഇടത്തേക്ക് വെട്ടിച്ചപ്പോൾ മുന്നിലുള്ള കാറിൽ ഇടിച്ചു. അവിടെ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.