binoy-vinodhini-balakrish

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പരാതിക്കാരിയുടെ ബാങ്ക് രേഖകളിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണുള്ളത്. അന്ധേരി ഈസ്റ്റിലെ ഐ.സി.ഐ.സി.ഐ ശാഖയിൽ നിന്നാണ് അക്കൗണ്ട് എടുത്തിരിക്കുന്നത്.

പരാതിക്കാരിയുടെ അക്കൗണ്ടിലേക്ക് 2010-15 കാലയളവിൽ ബിനോയിയുടെ അക്കൗണ്ടിൽ നിന്ന് 50000 രൂപ മുതൽ നാല് ലക്ഷം രൂപവരെ അയച്ചതായി കണ്ടെത്തി. ബിനോയ് തനിക്ക് പണം അയച്ചിരുന്നതായി യുവതി മുമ്പ് മൊഴി നൽകിയിരുന്നു. കൂടാതെ യുവതിയുടെ 2014ൽ പുതുക്കിയ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയുടെ പേരാണുള്ളത്. 2004ൽ എടുത്ത പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞപ്പോഴാണ് പുതിയ പാസ്പോർട്ട് എടുത്തത്.