ഫ്ലോറിഡയിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് സുന്ദരി വിദ്യാ ബാലൻ. താരം ഗെറ്റോർ പാർക്കിലെ മുതലകൾക്ക് ഭക്ഷണം നൽകുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിദ്യാ ബാലൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാലിയിലെ കടൽത്തീരത്തുനിന്നുള്ള ഫോട്ടോകൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മെറൂൺ ഗൗണണിഞ്ഞ് കടത്തീരത്ത് അടിച്ചുപൊളിക്കുന്ന താരത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അവധിയാഘോഷങ്ങൾക്ക് ശേഷം പ്രശസ്ത ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലാണ് വിദ്യാ ബാലൻ അഭിനയിക്കുക.