mahaguru

അരുവിപ്പുറത്ത് നിന്ന് ഗുരു തന്റെ കർമ്മമണ്ഡലം ശിവഗിരിയിലേക്ക് മാറ്റാൻ നിശ്ചയിക്കുന്നു. പുതിയൊരു ദൗത്യം പ്രകൃതി അദ്ദേഹത്തിന് മുന്നിൽ തുറക്കുന്നു. മരുത്വാമലയിൽ നിന്ന് വന്നതു മുതലുള്ള വഴിത്തിരിവുകൾ, അനുഭവങ്ങൾ ഗുരു മനസിൽ തെളിയുന്നു. ഗുരു അരുവിപ്പുറം വിടുന്നതറിഞ്ഞ് ഭക്തജനങ്ങൾക്ക് സങ്കടം. തങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ദുരിതങ്ങൾക്കും ഒരു അത്താണിയായിരുന്നല്ലോ ഗുരു. സമഭാവനയുടെ പ്രവാചകൻ.