ശിവഗിരിയിലേക്കുള്ള ഗുരുവിന്റെ സഞ്ചാരം പുതിയൊരു കാലത്തിലേക്കാണെന്ന് പാരീസ് ലക്ഷ്മിയോട് ഡോ. പ്രസാദ് സൂചിപ്പിക്കുന്നു. പക്ഷിയെ ഓടിച്ചുവന്ന ഉസ്മാൻപിള്ള ഗുരുവിനെ കണ്ട് അതിശയിക്കുന്നു. ഹിംസ അരുതെന്നും സഹജീവികളോട് അനുകമ്പ കാട്ടണമെന്നുമുള്ള ഗുരുവിന്റെ വാക്കുകൾ അയാളെ ചിന്തിപ്പിക്കുന്നു. താൻ കണ്ടത് സിദ്ധനോ യോഗിയോ എന്നറിയാതെ അത്ഭുതപരതന്ത്രനായ ഉസ്മാൻ താൻ കുന്നിൻ മുകളിൽ വച്ച് അപരിചിതനായ ഒരു ശുഭ്രവസ്ത്രധാരിയെ കണ്ടെന്ന് നാട്ടുകാരോട് പറയുന്നു.