slug

ടോക്കിയോ: ഒച്ചിനെ പുച്ഛിച്ച് തള്ളാൻ വരട്ടെ.'ടെക്നോളജിയുടെ ഈറ്റില്ലമായ' ജപ്പാനിൽ ഒരു ഒച്ച് വിചാരിച്ചപ്പോൾ വലഞ്ഞത് പന്ത്രണ്ടായിരത്തോളം പേരാണ്. ജപ്പാനിലെ ട്രെയിൻ കമ്പനിയായ ജെ.ആർ കെയ്ഷുവാണ് ഒച്ചിന്റെ ആക്രമണത്തിന് ഇരയായത്.മേയ് 30ന് വൈദ്യുതി തകരാർ മൂലം ജെ.ആർ. ഖ്യുഷു റെയിൽവേ സ്റ്റേഷനിലെ 26 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ഇതോടെ 12,000 യാത്രക്കാർ ദുരിതത്തിലായി.എന്നാൽ തകരാറിന്റെ

കാരണം കണ്ടുപിടിക്കാനോ വൈദ്യുതി പുനഃസ്ഥാപിക്കാനോ കഴിയാതെ അധികൃതർ കുഴഞ്ഞു.സമീപകാലത്ത് ജപ്പാനിലുണ്ടായ വലിയ യാത്രാദുരിതമായിരുന്നു അത്.

ആഴ്ചകൾക്കുശേഷമാണ് കമ്പനി വില്ലനെ കണ്ടെത്തിയത്. ഒരു 'ഒച്ച്" ആണത്രേ ഈവക പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയത്. റെയിൽവേ ട്രാക്കിലെ വൈദ്യുതി ക്രമീകരിക്കുന്ന ഉപകരണത്തിലാണ് ഒച്ച് കടന്നുകൂടിയത്.

ഉപകരണത്തിൽ കടന്ന ഒച്ച് ഷോർട്ട് സർക്യൂട്ടിന് ഇടയാക്കി. ഒച്ച് ഉപകരണത്തിൽ കുടുങ്ങിയതോടെ രണ്ട് റെയിൽവേ ലൈനുകളിലെ വൈദ്യുതിബന്ധം പൂർണമായും തകരാറിലായിരുന്നു.