തിരുവനന്തപുരം: കർഷകരുടെ കടങ്ങൾക്ക് മോറട്ടോറിയം നീട്ടിയത് തങ്ങൾക്ക് ബാധകമല്ലെന്ന തരത്തിൽ പത്രപരസ്യം നൽകിയ ബാങ്കേഴ്സ് സമിതി നടപടി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മോറട്ടോറിയം സംബന്ധിച്ച് റിസർവ് ബാങ്ക് നിലപാട് തിരുത്തണം. മന്ത്രി തലത്തിലുള്ള സംഘം ഉടൻ ആർ.ബി.ഐ ഗവർണറെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണം. ഇക്കാര്യത്തിലെ സർക്കാരിന്റെ മെല്ലപോക്ക് കർഷകരോടുള്ള സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.