shet

അബുദാബി: മിഡിൽ ഈസ്‌റ്റിലെ പ്രമുഖ ഭക്ഷ്യ എണ്ണ ബ്രാൻഡായ കൊറോളി സൂപ്പർ ബ്രാൻഡ് പദവി സ്വന്തമാക്കി. ഗുണമേന്മയിലും ഉപഭോക്തൃ സ്വീകാര്യതയിലും മുന്നിലുള്ള ബ്രാൻഡുകൾക്ക് ലഭിക്കുന്ന ബഹുമതിയാണിത്. ദുബായിൽ നടന്ന 15-ാമത് സൂപ്പർ ബ്രാൻഡ്സ് പുരസ്‌കാര സംഗമത്തിൽ ബി.ആർ.എസ് വെഞ്ച്വേഴ്‌സ് സ്ഥാപക ചെയർമാനും കൊറോളി മേധാവിയുമായ ഡോ.ബി.ആർ. ഷെട്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

ഏറ്റവും ആരോഗ്യദായകവും സുരക്ഷിതവുമായ ഉത്‌പന്നങ്ങൾ മാത്രമേ ഉപഭോക്താക്കൾക്ക് നൽകൂ എന്ന കൊറോളിയുടെ ഉറച്ച തീരുമാനത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് ഡോ.ബി.ആർ. ഷെട്ടി പറഞ്ഞു. മിഡിൽ ഈസ്‌റ്റിലും വടക്കൻ ആഫ്രിക്കയിലുമാണ് കൊറോളിയുടെ വിപണി. യു.എ.ഇയിലെ 1,500 മുൻനിര ബ്രാൻഡുകൾക്ക് ഇടയിൽ നിന്ന് 80 ശതമാനത്തിലേറെ സ്‌കോർ നേടിയ 48 ബ്രാൻഡുകൾക്കാണ് സൂപ്പർ ബ്രാൻഡ് ബഹുമതി ലഭിച്ചത്.