ms-dhoni

ലണ്ടൻ: കഴിഞ്ഞ ദിസവം നടന്ന ഇന്ത്യാ അഫ്ഗാൻ ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. അവസാന ഒാവറിൽ മുഹമ്മദ് ഷമിയുടെ ഹാട്രിക് മികവിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. കളിയിൽ 40 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഷമി നേടിയത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരവും ഷമിയായിരുന്നു.

തന്റെ മികച്ച പ്രകടനത്തിലൂടെ ലോകകപ്പിൽ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളറും ലോകകപ്പിൽ ഹാട്രിക് നേടുന്ന ഒമ്പതാമത്തെ താരവുമായി ഷമി മാറി. ബൗളിങ്ങിനിടെ ധോണി ഷമിയുടെ അടുത്ത് വരുകയും സംസാരിക്കുകയും ചെയ്തിരുന്നു. ധോണി തന്നോട് സംസാരിച്ചെതെന്താണെന്ന് വെളിപ്പെടുത്തുകയാണ് താരം. കളിക്ക് ശേഷമായിരുന്നു ഷമി ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാൻ വളരെ സിംപിളായിരുന്നു. മഹി ബായിയും യോർക്കർ മാത്രമെറിയാൻ പറഞ്ഞിരുന്നു. യോർക്കറല്ലാതെ മറ്റൊന്നും പരീക്ഷിക്കണ്ടയെന്നും ഹാട്രിക് നേടാനുള്ള വലിയ അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് തന്നെ ഞാൻ പിന്തുടരുകയും ചെയ്തു. ഷമി വ്യക്തമാക്കി.