pakistan

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നാവികസേനയുടെ അഭ്യാസപ്രകടനത്തിൽ നിന്ന് ആണവമുങ്ങിക്കപ്പൽ പിൻവലിച്ചിരുന്നു. മാത്രമല്ല അത് പാകിസ്ഥാന്റെ സമുദ്രാതിർത്തിയോട് അടുപ്പിക്കുകയും ചെയ്തിരുന്നു. ഇത് പുൽവാമ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായേക്കാമെന്ന ഭയം പാകിസ്ഥാന് ഉണ്ടായിരുന്നു.

പാകിസ്ഥാന്റെ നീക്കങ്ങൾ ഇന്ത്യ നാവികസേന കൃത്യമായി നിരീക്ഷിച്ചിരുന്നു. അതേസമയം പാകിസ്ഥാന്റെ അത്യാധുനിക മുങ്ങിക്കപ്പലായ പി.എൻ.എസ് സാദ് പാക് തീരത്ത് നിന്നും അപ്രത്യക്ഷമായെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കറാച്ചിക്ക് സമീപത്ത് നിന്നാണ് പി.എൻ.എസ് സാദ് അപ്രത്യക്ഷമായത്. ഇത് മൂന്ന് ദിവസത്തിനുള്ളിൽ ഗൂജറാത്ത് തീരത്തും അഞ്ച് ദിവസത്തിനുള്ളിൽ മുംബയ് തുറമുഖത്തെത്താൻ സാധ്യതയുള്ളതിനാൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കുമെന്ന വസ്തുത ഇന്ത്യൻ സൈന്യം മനസിലാക്കി.

പാക്കിസ്ഥാനി മുങ്ങിക്കപ്പലിനായുള്ള തിരച്ചിലിന് സഹായകമായി ഇന്ത്യയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും തയ്യാറെടുത്തിരുന്നു. കപ്പൽ നിശ്ചിത സമയപരിധിക്കുള്ളിൽ പോകാൻ സാധ്യതയുള്ള എല്ലാ മേഖലകളും ഇന്ത്യൻ നാവികസേന തിരച്ചൽ നടത്തി. ഗുജറാത്തിലെ തീരപ്രദേശങ്ങൾക്കൊപ്പം മഹാരാഷ്ട്രയിലും ഇതിനെ നിർദേശം നൽകി. ഇന്ത്യയുടെ ആണവ അന്തർവാഹിനി ഐ‌.എൻ‌.എസ് ചക്രയെ പാകിസ്ഥാൻ തീരത്തിനടുത്ത് ആക്രമിക്കാൻ സജ്ജമായി വിന്യസിക്കുകയും കാണാതായ പാകിസ്ഥാൻ അന്തർവാഹിനി തിരയാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.


സെെന്യത്തിന്റെ ആക്രമണം ഭയന്ന് പാകിസ്ഥാൻ് അന്തർവാഹിനി ഒളിപ്പിച്ചതാണെന്ന് ഇന്ത്യയ്ക്ക് ഉറപ്പായിരുന്നു.21 ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്ത്യൻ നാവികസേന പാക്കിസ്ഥാന്റെ പടിഞ്ഞാറ് ഭാഗത്ത് പി‌.എൻ‌.എസ് സാദിനെ കണ്ടെത്തുകയായിരുന്നു. ഇന്ത്യ തിരിച്ചടിക്കുകയാണെങ്കിൽ കടലിൽ പാക് സാന്നിദ്ധ്യം ഉറപ്പിക്കാനാണ് പി.എൻ.എസ് സാദിനെ രഹസ്യ ദൗത്യത്തിനയച്ചത്. ഇന്ത്യൻ സെെനിക ശേഷി മനസിലാക്കി അതിക്രമത്തിന് മുതിരാൻ പാകിസ്ഥാൻ തയ്യാറായില്ലെന്നും ഇന്ത്യൻ നാവികസേൻ വക്താവ് ഡി.കെ ശർമ്മ ആ സമയത്ത് പറഞ്ഞിരുന്നു.