മുംബയ്: കഴിഞ്ഞ നാല് വർഷത്തിനിടെ മഹാരാഷ്ട്രയിൽ മാത്രം ആത്മഹത്യ ചെയ്തത് 12021 കർഷകർ.
സംസ്ഥാന ദുരിതാശ്വാസ-പുനരധിവാസ മന്ത്രി സുഭാഷ് ദേശ്‌മുഖ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. 2015 ജനുവരിക്കും 2018 ഡിസംബറിനും ഇടയിലാണ് ഇത്രയധികം പേർ ആത്മഹത്യ ചെയ്തത്.അതായത് ശരാശരി പ്രതിദിനം എട്ട് പേർ വീതം മരിക്കുന്നു. ഇവയിൽ 6,888 കേസുകൾ മാത്രമേ സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടവയായി കണക്കാക്കിയിട്ടുള്ളൂ എന്നും മന്ത്രി നിയമസഭയെ അറിയിച്ചു.വരുന്ന ഒക്ടോബറിൽ സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ ഈ കണക്കുകൾ ബി.ജെ.പി സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ബാങ്ക് ലോൺ, വിള നഷ്ടം, എന്നീ കാരണങ്ങൾ മൂലമാണ് കൂടുതൽ കർഷകരും ആത്മഹത്യ ചെയ്തത്. 2011-2014 കാലയളവിൽ ആത്മഹത്യ ചെയ്തവർ 6,268
2019 ജനുവരി മുതൽ മാർച്ച് വരെ 610 കർഷകർ ആത്മഹത്യ ചെയ്തു
ഇവരിൽ സഹായം ലഭിച്ചത് 192 കുടുംബങ്ങൾക്ക്
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നൽകുന്ന സഹായം 1 ലക്ഷം രൂപ