ആഡിസ് അബാബ: എത്യോപ്യൻ സൈനിക മോധാവി ജനറൽ സിയറെ മെകോന്നെൻ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് മരിച്ചു. രാജ്യ തലസ്ഥാനമായ ആഡിസ് അബാബയിലായിരുന്നു സംഭവം നടന്നത് . മറ്റൊരു സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. എത്യോപ്യയുടെ കിഴക്കൻ അംഹാര മേഖലയിൽ അട്ടിമറി ശ്രമം തടയുന്നതിനിടെ ആയിരുന്നു ആക്രമണം നടന്നത്. സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ച് പ്രധാനമന്ത്രി അബിയ് അഹമ്മദ് രാജ്യത്തെ അഭിസംബോധ ചെയ്തു.