ലക്‌നൗ: ആറുവയസുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതിയെ ഐ.പി.എസ് ഉദ്യോഗസ്ഥൻ വെടിവച്ചിട്ട് പിടികൂടി. ഉത്തർപ്രദേശിലെ രാംപൂർ എസ്.പി അജയ്‌പാൽ ശർമയാണ് പ്രതിയെ പിടികൂടിയത്. ബാലികയെ പീഡിപ്പിച്ച് കൊന്ന പ്രദേശവാസിയായ നാസിലിനെ തേടി പൊലീസ് എത്തുകയായിരുന്നു. തുടർന്ന് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസിനെ കമ്പളിപ്പിച്ച് രക്ഷപ്പെടാൻ നോക്കിയ പ്രതിയെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് കൂടിയായ അജയ്‌പാൽ ഐ.പി.എസ് വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിലാണ് അജയ്‌പാൽ വെടിയുതിർത്തത്. മൂന്നു റൗണ്ട് വെടിയുതിർത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേതുടർന്ന് രാംപൂർ എസ്.പി അജയ്‌പാൽ ശർമയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.
ആറുവയസുകാരി പെൺകുട്ടിയെ കഴിഞ്ഞ മാസമാണ് കാണാതായത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മാത്രമല്ല കുട്ടി ക്രൂരമായി പീഡനത്തിനിരയായെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇതിന് ശേഷം നാസിലിനെ തേടി പൊലീസ് എത്തിയപ്പോഴാണ് ആക്രമണം ഉണ്ടാകുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്.
#रामपुर
— PoliceMediaNews (@policemedianews) June 22, 2019
सिर्फ बदमाश ही नहीं मासूम के साथ अपराध करने वालों को भी ठोकेगी @Uppolice@rampurpolice और बदमाश के बीच हुई मुठभेड़
6 साल की मासूम की हत्या करने वाले आरोपी से पुलिस मुठभेड़
पुलिस मुठभेड़ हत्यारोपी को लगी तीन गोली
SP शर्मा ने कहा पुलिस पर चलेगी गोली तो दिया जाएगा जवाब