ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങ(ക്ക് പുരസ്കാരം. ഇന്ദ്രൻസ് നായകനായ ചിത്രം ഔട്ട്സ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റ് പുരസ്‌കാരമാണ് നേടിയത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഷാങ്ഹായ് മേളയിൽ പുരസ്‌കാരം ലഭിക്കുന്നത്.
ഗോൾഡൻ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായിരുന്നത്. 112 രാജ്യങ്ങളിൽ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുണ്ടായിരുന്ന എൻട്രികൾ. 14 ചിത്രങ്ങളാണ് അവസാന പട്ടികയിൽ ഇടം നേടിയത്.
തുർക്കി സംവിധായകനായ നൂറി ബില്‍ഗേ സെയ്ലാൻ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ. 2012ൽ ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം എന്ന ചിത്രവും ഷാങ്ഹായ് മേളയിൽ പ്രദർശിപ്പിച്ചിരുന്നു.