ഹാലെ : ബെൽജിയംകാരൻ ഡേവിഡ് ഗോഫിനെ കലാശക്കളിയിൽ കീഴടക്കി മുൻ ലോക ഒന്നാംനമ്പർ ടെന്നീസ് താരം റോജർ ഫെഡറർ ഹാലെ ഒാപ്പണർ എ.ടി.പി കിരീടം സ്വന്തമാക്കി. ഹാലെയിൽ ഫെഡററുടെ പത്താം കിരീടമാണിത്. കരിയറിൽ 102 കിരീടങ്ങൾ എന്ന നേട്ടത്തിലേക്കും ഫെഡറർ എത്തി. 37 കാരനായ ഫെഡറർ 7-6 (7/2), 6-1 എന്ന സ്കോറിനാണ് ഗോഫിനെ ഫൈനലിൽ കീഴടക്കിയത്.