കൊൽക്കത്ത : ഐ.എസ്. എല്ലിനെ ഇന്ത്യയുടെ പ്രഥമ ഫുട്ബാൾ ലീഗാക്കി പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ ഐ ലീഗ് ക്ളബുകൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നു ഐ.എസ്. എൽ ഉടമകളായ റിലയൻസിന് വഴങ്ങി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ റബർ സ്റ്റാമ്പുകളായി മാറുകയാണെന്നാണ് മോഹൻ ബഗാൻ ഇൗസ്റ്റ് ബംഗാൾ തുടങ്ങിയ പ്രമുഖ ഐ ലീഗ് ക്ളബുകളുടെ പരാതി
2007 ലാണ് നാഷൽ ഫുട്ബാൾ ലീഗിന് പകരം ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഐ ലീഗിന് രൂപം നൽകിയത് ഇന്ത്യയുടെ പ്രഥമ ലീഗ് എന്ന സ്ഥാനവും നൽകി. 2014 ലാ് വാണിജ്യാടിസ്ഥാനത്തിൽ ഐഎസ്.എൽ തുടങ്ങിയത്. അപ്പോഴും ഐലീഗിന് തന്നെയാകും പ്രഥമ ലീഗ് എന്ന പരിഗണനയെന്ന് എ.ഐ.എഫ്.എഫ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഐ.എസ്എൽ വാണിജ്യവിജയം നേടുകയും ഐ ലീഗ് സാമ്പത്തികമായി നഷ്ടമാവുകയും ചെയ്തതോടെ ഫെഡറേഷന് മനം മാറ്റമുണ്ടായി തുടർന്നാണ് ഐ.എസ്.എൽ പ്രഥമ ലീഗാക്കാനുള്ള ശ്രമം തുടങ്ങിയത്.