മാഡ്രിഡ് : സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് തങ്ങളുടെ മുൻ താരം റൗൾ ഗോൺസാൽവസിനെ റിസർവ് ടീമായ കാസ്റ്റില്ലയുടെ പരിശീലകനായി നിയമിച്ചു. റയലിനായി 323 ഗോളുകൾ നേടി റെക്കാഡിട്ടിട്ടുള്ള താരമാണ് റൗൾ ഗോൺസാൽവസ്.