യു.കെ-എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ യോഗ്യരായ നഴ്സുമാർക്ക് നോർക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് വഴി നിയമനം നൽകും. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബിഎസ്സി/ജിഎൻഎം നഴ്സുമാരെയാണ് പരിഗണിക്കുന്നത്. നിലവിൽ ഐഇഎൽറ്റിഎസ് (അക്കാദമിക്കിൽ) റൈറ്റിങ്ങിൽ 6.5 ഉം മറ്റ് വിഭാഗങ്ങളിൽ 7 സ്കോറിങ്ങും അല്ലെങ്കിൽ ഒഇറ്റിബി ഗ്രേഡ് നേടിയവർക്കാണ് നിയമനം.
ഐഇഎൽറ്റിഎസിൽ 6 സ്കോറിങ്ങുള്ളവർക്ക് മതിയായ യോഗ്യത നേടുന്നതിന് നിശ്ചിത ഫീസീടാക്കി പരിശീലനം നൽകും.
മതിയായ സ്കോറിംഗ് ലഭിക്കുന്നവർക്ക് കോഴ്സ് ഫീസ് പൂർണ്ണമായും തിരികെ നൽകും. ഓൺലൈൻ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവർ എൻഎച്ച്എസ് ഫൗണ്ടേഷൻ നടത്തുന്ന സിബിറ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും, സഹായങ്ങളും നോർക്ക ലഭ്യമാക്കും. തുടർന്ന് യുകെയിലെ നഴ്സിംഗ് മിഡ്വൈഫറി കൗൺസിൽ റജിസ്ട്രേഷൻ ഉദ്യോഗാർത്ഥികൾ നിർവഹിക്കണം.2019 ജൂൺ 26, ജൂലായ് 10, 17, 24 തിയതികളിൽ അഭിമുഖം നടക്കും.
ആദ്യഘട്ടത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. തുടർന്നും ജോലി ചെയ്യുവാൻ താത്പര്യമുള്ളവർക്ക് പ്രസ്തുത രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് കരാർ പുതുക്കി ജോലിയിൽ തുടരുവാൻ കഴിയും. ശമ്പളം പ്രതിവർഷം ബാൻഡ് 4 ഗ്രേഡിൽ 17,93,350 രൂപ വരെയും ബാൻഡ് 5 ഗ്രേഡിൽ 20,49,047 രൂപവരേയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയാറാക്കിയ സിവി, പൂരിപ്പിച്ച എൻഎച്ച്എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകൾ എന്നിവ സഹിതം rcrtment.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ 0471-2770544 ലും, ടോൾ ഫ്രീ നമ്പറായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
ഒമാനിൽ വനിത നഴ്സുമാർക്ക് തൊഴിലവസരം
ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ലേബർ റൂം/ഓപ്പറേഷൻ തിയേറ്റർ വിഭാഗത്തിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നു. 35 ഒഴിവുകളുണ്ട്.
പ്രായപരിധി: 40 വയസ് കവിയാൻ പാടില്ല. യോഗ്യത: ബി.എസ്സി. നഴ്സിങ്/ ജി.എൻ.എം യോഗ്യതയുള്ള വനിതകൾക്കാണ് അവസരം.ലേബർ റൂം/ഓപ്പറേഷൻ തീയറ്ററിൽ അഞ്ച് മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം: 375 മുതൽ 400 ഒമാനി റിയാൽ വരെ (ഇന്ത്യൻ രൂപ ഏകദേശം 67,500 മുതൽ 72,100 വരെ)
അപേക്ഷ: താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ norka.oman@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി - ജൂൺ 30.
കൂടുതൽ വിവരങ്ങൾwww.norkaroots.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പറുകൾ: 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്ത് നിന്നും)
കനോൺ
കനോൺ കമ്പനി വിവിധ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആസ്ട്രേലിയ, ജർമ്മനി, ഖത്തർ, സൗദി, സ്വീഡൻ, യു.എ.ഇ, യു.കെ, തുടങ്ങിയ രാജ്യങ്ങളിലാണ് ഒഴിവ്. കീ അക്കൗണ്ട് മാനേജർ, സെയിൽസ് ഹണ്ടർ, അക്കൗണ്ട് മാനേജർ, സിസ്റ്റം ഇന്റഗ്രേഷൻ സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ അക്കൗണ്ട് മാനേജർ, ഷോറും മാനേജർ, സെയിൽസ് മാനേജർ, ഹെൽപ് ഡെസ്ക് ഏജന്റ്, സപ്ളൈ പ്ളാനിംഗ് മാനേജർ, തുടങ്ങിയ നൂറോളം തസ്തികകളിലാണ് ഒഴിവുള്ളത്. വിശദവിവരങ്ങൾക്ക്:https://jobsindubaie.com/latest-career-opportunities-in-canon/കമ്പനിവെബ്സൈറ്റ്: https://global.canon
ഷെൽ ഗ്ളോബൽ ഗ്രൂപ്പ്
ഷെൽ ഗ്ളോബൽ ഗ്രൂപ്പിന്റെയു.എസ്, യു.കെ, ആസ്ട്രേലിയ, ജർമ്മനി, ഖത്തർ, ജപ്പാൻ ഇറ്റലി, യു.എ.ഇ, കാനഡ തുടങ്ങിയ രാജ്യങ്ങളിലുള്ള സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കൺസ്ട്രക്ഷൻ സൂപ്പർവൈസർ, റെഗുലേറ്ററി ആൻഡ് കംപ്ളയൻസ് അഡ്വൈസർ, സിവിൽ ടെക്നിക്കൽ സപ്പോർട്ട് എൻജിനിയർ, പ്രൊഡക്ഷൻ സൂപ്രണ്ട്, ടെക്നോളജിസ്റ്റ്, സീനിയർ പ്രോസസ് എൻജിനിയർ, മെക്കാനിക്കൽ ടെക്നീഷ്യൻ, റിയബിലിറ്റി എൻജിനിയർ, ട്രേഡിംഗ് ഓപ്പറേറ്റർ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ് തുടങ്ങി നൂറോളം ഒഴിവുകളുണ്ട്. വിശദവിവരങ്ങൾക്ക്:https://jobsindubaie.com/oil-and-gas-jobs-in-shell-group. കമ്പനിവെബ്സൈറ്റ്: https://www.shell.com.
ബ്രിട്ടീഷ് പെട്രോളിയം
ബ്രിട്ടീഷ് പെട്രോളിയം ആസ്ട്രേലിയ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, യുഎസ്എ, യുകെ എന്നീ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.പ്രോഡക്ട് സ്പെഷ്യലിസ്റ്റ്, റിയബിലിറ്റി എൻജിനീയർ, പ്രൊക്യുർമെന്റ് മാനേജർ, പ്രൊഡക്ഷൻ ഓപ്പറേറ്റർ, മെയിന്റനൻസ് ടെക്നീഷ്യൻ, ബ്ളെൻഡിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് മാനേജർ,ഷിപ് ഓപ്പറേറ്റർ, പ്രൊഡക്ഷൻ മാനേജർ, ഓപ്പറേഷൻ സൂപ്പർവൈസർ, ഫിനാൻസ് മാനേജർ എന്നിങ്ങനെ നൂറോളം ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: https://www.bp.com. വിശദവിവരങ്ങൾക്ക് : https://jobsindubaie.com.
മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്
ദുബായിലെ മസ്ക്കറ്റ് ഇന്റർനാഷ്ണൽ എയർപോർട്ട് വിവിധ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. ഇന്റർഗ്രേറ്റഡ് മാനേജ്മെന്റ് സിസ്റ്റംസ് സീനിയർ മാനേജർ, ഇഎംസി ഹെഡ്, സ്പെഷ്യലിസ്റ്റ്, അസറ്റ് പെർഫോമൻസ് എൻജിനീയർ, സ്പെഷ്യൽ എക്വിപ്മെന്റ് എൻജിനീയർ, വെഹിക്കിൾ ടെക്നീഷ്യൻ, സേഫ്റ്റി മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.muscatairport.co.om. വിശദവിവരങ്ങൾക്ക്: https://jobsindubaie.com/careers-muscat-international-airport/