അമിതവണ്ണവും ചാടിയ വയറും കാരണം ഉറക്കം പോയവർക്ക് ആശ്വാസമാകാൻ ഇതാ ഒരു നാരങ്ങാത്തോട് പ്രയോഗം. ഒരു ഗ്ളാസ് വെള്ളത്തിൽ തോടോടു കൂടിയ ഒരു പകുതി നാരങ്ങയാണ് താരം. ഒരു ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിക്കുക. ഈ വെള്ളം വാങ്ങിവച്ച് പകുതി നാരങ്ങയുടെ നീരൊഴിച്ച ശേഷം നാരങ്ങാത്തോടും വെള്ളത്തിലേക്ക് ഇടുക. കുടിക്കാൻ പാകത്തിന് തണുക്കുമ്പോൾ കുടിക്കാം. രാവിലെ വെറുംവയറ്റിലാണ് കുടിക്കേണ്ടത്. അരമണിക്കൂർ കഴിഞ്ഞ ശേഷം മാത്രമേ പ്രഭാതഭക്ഷണം കഴിക്കാവൂ. രണ്ടുമാസം കൊണ്ടുതന്നെ പ്രകടമായ വ്യത്യാസം അറിയാം.
രോഗപ്രതിരോധം നൽകാൻ മികച്ചതായ ഈ പാനീയം ചർമ്മത്തിന് തിളക്കവും ഇലാസ്തികതയും നൽകാനും ഉത്തമമാണ്. കൊളസ്ട്രോളിനെ തുരത്താൻ സഹായിക്കുന്ന നാരങ്ങാത്തോട് പാനീയം പ്രമേഹം നിയന്ത്രണവിധേയമാക്കും. ദഹനം സുഗമമാക്കുന്നതിനൊപ്പം ഗ്യാസ്, അസിഡിറ്റി എന്നിവയും അകറ്റും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും.