മേക്കപ്പിന് ഒത്തിരി പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. ക്ലീൻ ഫേസോടു കൂടി വേണം മേക്കപ്പ് ചെയ്യാനിരിക്കാൻ. മേക്കപ്പ് ചെയ്യുമ്പോൾ കൈയ്യും ശുദ്ധിയായിരിക്കണം. മേക്കപ്പിന്റെ ഒരു ബേസിക് പ്രൊഡക്ടാണ് ഫൗണ്ടേഷൻ. മാർക്കറ്റിൽ ലഭ്യമായിട്ടുള്ള ഒരു ഫൗണ്ടേഷനാണ് ലാക്‌മേ പെർഫെക്ടിംഗ് ലിക്യുഡ് ഫൗണ്ടേഷൻ. ഇതിന് നാല് ഷെയ്ഡ് ഉണ്ട്. നമുക്ക് പറ്റിയ ഷെയ്ഡ് അനുസരിച്ച് തിരഞ്ഞെടുക്കാം. ഓയിൽ ഫ്രീയാണ്, വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
27 ml 150 രൂപയാണ് വില. ഓൺലൈനിൽ വാങ്ങുമ്പോൾ കുറച്ചുകൂടെ വിലക്കുറവിൽ ലഭിക്കും. വാട്ടർ പ്രൂഫാണെന്നും ബോട്ടിലിൽ കാണാം. മുഖത്തെ കറുത്തപാടുകളും മറ്റും മറച്ച് വയ്ക്കാനും ഇത് സഹായിക്കുന്നു. ഗ്ലാസ് ബോട്ടിലായത് കൊണ്ട് പൊട്ടിപ്പോകാൻ സാധ്യതയുണ്ടെന്ന ഒരു പരിമിതിയുണ്ട്.