ഇസ്‌ലമാബാദ്: ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്ന പാക് ഭീകരൻ മസൂദ് അസർ ചിക്തസയിൽ കഴിയുന്ന സൈനിക ആശുപത്രിയിൽ വൻ സ്‌ഫോടനമുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ മസൂദിന് ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. സംഭവമുണ്ടായ പ്രദേശത്ത് നിന്നും മാദ്ധ്യമങ്ങളെ സൈന്യം നിർബന്ധിച്ച് ഒഴിവാക്കിയെന്നും പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകൻ അഹ്സനുള്ള മിയാഖൈൽ ആരോപിച്ചു. സംഭവത്തിൽ മസൂദ് അസർ കൊല്ലപ്പെട്ടോ എന്ന സംശയവും ചിലർ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ പാക് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Blast in Military Hospital Rawalpindi, near AFIC... hope everyone is safe. pic.twitter.com/xTnLVSucir
— Ali Moeen Nawazish (@am_nawazish) June 23, 2019
ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ വൻ സ്‌ഫോടനമുണ്ടായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ പ്രചരിച്ചെങ്കിലും പാക് മാദ്ധ്യമങ്ങൾ ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ല. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഉൾപ്പെടെ 10 പേരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതായും അസർ കൊല്ലപ്പെട്ടതായും വാർത്തകൾ പരന്നു. സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതാണെന്നും ചിലർ ട്വിറ്ററിലൂടെ സംശയം ഉന്നയിക്കുന്നു.
Huge #blast reported from Military Hospital in #Rawalpindi, #Pakistan.
— Abdul Qadir Baloch (@AbdulQa32274927) June 23, 2019
At least 10 injured shifted to emergency ward. Reason Terrorisme... pic.twitter.com/0bl2xfIPB6
സ്വന്തം മണ്ണിലെ ഭീകരവാദികളെ നേരിടുന്നതിൽ വീഴ്‌ച വരുത്തിയ പാകിസ്ഥാന് അടുത്തിടെ ലോകരാജ്യങ്ങൾക്കിടയിൽ നിന്നും രൂക്ഷവിമർശനം ഏൽക്കേണ്ടി വന്നിരുന്നു. മൂന്ന് മാസത്തിനകം ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള സമ്മർദ്ദം മറികടക്കാനായി, നിലവിൽ തങ്ങൾക്ക് ബാധ്യതയായി മാറിയ, അസറിനെ പാക് സൈന്യം തന്നെ കൊലപ്പെടുത്തിയതാകാമെന്നും അഭ്യൂഹങ്ങൾ പരന്നിട്ടുണ്ട്.
#CMH Rawalpindi Allah Khair . Looks like a blast . !! pic.twitter.com/THnll3GV0X
— Ali Axhar 📎 (@ali_axhar) June 23, 2019