rbi-deputy-gevrnor

മുബയ്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജിവച്ചു. കാലാവധി അവസാനിക്കാൻ ആറുമാസം അവശേഷിക്കെയാണ് രാജി. റിസർവ് ബാങ്കിന്റെ ധനനയ രൂപികരണത്തിന്റെ ചുമതലയായിരുന്നു വിരാലിന്. പണപ്പെരുപ്പം,വളർച്ച തുടങ്ങിയ വിഷയങ്ങളിൽ ഗവർണർ ശക്തികാന്ത ദാസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

വിരാൽ ആചാര്യയെ 2017ലാണ് ഡെപ്യൂട്ടി ഗവർണറായി നിയമിച്ചത്. ന്യൂയോർക്ക് സർവകലാശാലയിലെ സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസ് വിഭാഗത്തലെ അധ്യാപകനായിരുന്നു. ഓഗസ്റ്റിൽ ഇദ്ദേഹം ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. മുൻ ഗവർണർ ഊർജ്ജിത് പാട്ടേൽ ആറുമാസം മുമ്പ് രാജിവച്ചിരുന്നു.