ചലച്ചിത്ര താരം ഇന്ദ്രൻസിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷാങ്ഹായിയിലെ ഹോട്ടലിൽ നടന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഇന്ദ്രൻസ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ചോപ്സ്റ്റിക് ഉപയോഗിച്ച് ഇന്ദ്രൻസിനെ ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുന്ന ഹോട്ടലിലെ ജീവനക്കാരനാണ് വീഡിയോയിലുള്ളത്.
പോസ്റ്റിന് ഇന്ദ്രൻസ് നൽകിയ ക്യാപ്ഷനാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 'പാവം, പുള്ളിക്കാരന് മലയാളം അറിയാമായിരുന്നെങ്കിൽ എന്നോട് കൈകൊണ്ട് വാരി കഴിച്ചോളാൻ പറഞ്ഞേനെ' എന്നാണ് ഇന്ദ്രൻസ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
അവസാനം അവൻ പോയപ്പോൾ ഇങ്ങള് ആ കോലു വലിച്ചെറിഞ്ഞു കൈ കൊണ്ട് തന്നെ കഴിച്ചില്ലേ, ക്യാപ്ഷൻ കിടുവേ സിംപിൾ & പവർ ഫുൾ ഇന്ദ്രസേട്ടൻ.. കൈ കൊണ്ടു വാരി കഴിക്കൂ ഇന്ദ്രൻസേട്ടാ, നമ്മൾ മലയാളികൾ അങ്ങനെ അല്ലെ .. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ,എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.