health-tips

പത്ത് സെക്കൻഡ‌ിനുള്ളിൽ ചെയ്യാൻ കഴിയുന്ന ഒരു പ്രവർത്തി കാരണം നിങ്ങൾക്ക് കൂടുതൽ പണമുണ്ടാക്കാമെന്നും,​ ശരീര ഭാരം,​ ഉത്കണ്‌ഠ എന്നിവ കുറയ്‌ക്കാമെന്നും സുഖമായി ഉറങ്ങാമെന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വാസിക്കുമോ?​ എന്നാൽ സത്യമാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. വസ്ത്രങ്ങളെല്ലാം മാറ്റി പൂർണ നഗ്നനായി കിടന്നുറങ്ങുക. ഫലം നേരിട്ട് അനുഭവിച്ചറിയാമെന്ന് വൈദ്യശാസ്ത്രം പറയുന്നു. ലോകത്തിലെ എട്ട് ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ വിവസ്ത്രരായി ഉറക്കത്തിലേക്ക് പോകുന്നുള്ളൂ എന്നും പഠനം പറയുന്നു. എന്തായാലും തുണിയില്ലാതെ കിടന്നുറങ്ങിയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ താഴെ പറയുന്നു.

health-tips

 നല്ല ഉറക്കം

ആരോഗ്യകരമായ ഉറക്കം ഒരാളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുമെന്ന് അടുത്തിടെ റോച്ചസ്‌റ്റർ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഉണർന്നിരിക്കുമ്പോൾ ന്യൂറൽ ആക്‌ടിവിറ്റി വഴി ന്യൂറോണുകളിൽ അടിഞ്ഞുകൂടുന്ന അപകടകരമായ പ്രോട്ടീനുകൾ ഗാഢനിദ്ര‌യിലായിരിക്കുമ്പോഴാണ് തലച്ചോർ പുറന്തള്ളുന്നത്. അതായത് ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ തലച്ചോറിലെ ചീത്ത പ്രോട്ടീനുകൾ അടിഞ്ഞുകിടക്കുകയും ശരിയായി ചിന്തിക്കാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു. ഇത് കാര്യങ്ങൾ അപഗ്രഥിക്കുന്നതിനെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുമെന്നും വൈകാരികമായി ചിന്തിക്കുന്നത് വർ‌ദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇനി ഉറക്കത്തിലേക്ക്, ശരീരത്തിലെ താപനില കുറയ്‌ക്കാൻ കഴിഞ്ഞാൽ ശരിയായ ഉറക്കം കിട്ടുമെന്നും ഉറക്കത്തിനിടയിൽ ഞെട്ടി ഉണരുന്നത് കുറയുമെന്നും ആംസ്‌റ്റർഡാം യൂണിവേഴ്സി‌റ്റി കണ്ടെത്തിയിട്ടുണ്ട്. സ്വന്തം മുറിയിൽ തുണിയില്ലാതെ സുഖമായി ഉറങ്ങാൻ ഇതിലും നല്ല കാരണം വേണോ?

health-tips

ഉത്കണ്‌ഠ കുറയ്‌ക്കും

ഏറെക്കാലം നീണ്ടുനിൽക്കുന്ന മാനസിക അസ്വാസ്ഥ്യങ്ങൾ ശരീരത്തെയും ഒരാളുടെ വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുമെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യങ്ങൾ രോഗപ്രതിരോധശേഷി കുറയ്‌ക്കുമെന്നും, ഹൃദയാരോഗ്യ സാധ്യത വർദ്ധിപ്പിക്കുമെന്നും, ശാരീരിക ഭാരം വർദ്ധിപ്പിക്കുമെന്നും ശാസ്ത്രം പറയുന്നു. കൂടാതെ ശരീരത്തിലെ കോർട്ടിസോൾ അളവ് വർദ്ധിപ്പിക്കാനും മാനസിക അസ്വാസ്ഥ്യങ്ങൾ കാരണമാകും. എന്നാൽ ശരിയായ ഉറക്കം ഇതിനെല്ലാം പരിഹാരമാണ്.

health-tips

രോഗങ്ങൾ കുറയ്‌ക്കും, ആയുസ് വർദ്ധിക്കും

ശരിയായ ഉറക്കം ആരോഗ്യകരമായ ജീവിതത്തിനും ആയുസ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ശരിയായ ഉറക്കം രോഗങ്ങളെ തടയുമെന്ന് വിവിധ സർവകലാശാലകൾ നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. ആറ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്ക് പ്രമേഹം, പക്ഷാഘാതം, ഹൃദയരോഗങ്ങൾ എന്നിവ വർദ്ധിപ്പിക്കുമെന്നം വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

health-tips

ലൈംഗിക ജീവിതത്തിലും പുരോഗമനം

കിടപ്പറയിൽ വിവസ്ത്രരായി കിടക്കുന്നത് പങ്കാളികൾ തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. വിവസ്ത്രരായി കിടന്നുറങ്ങുന്ന ദമ്പതികളിൽ 57 ശതമാനവും തങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. നിശാവസ്ത്രം ധരിക്കുന്നവരേക്കാൾ വിവസ്ത്രരായ പങ്കാളികൾക്ക് ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാവുമെന്നും ശാസ്ത്രം പറയുന്നു.

health-tips

ആത്മവിശ്വാസം വർദ്ധിപ്പിക്കും, ശമ്പളവും കൂടും

ജീവിത വിജയത്തിന്റെ ആണിക്കല്ലാണ് ആത്മവിശ്വാസം. പുതിയ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനും, പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും ഇത് വ്യക്തിയെ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ആത്മവിശ്വാസമുള്ളവർക്ക് ജോലിയിൽ മികച്ച വേതനവും പെട്ടെന്നുള്ള സ്ഥാനക്കയറ്റവും ലഭിക്കുമെന്ന് മെൽബണിലെ ഒരു സർവകലാശാല കണ്ടെത്തിയിട്ടുണ്ട്. നഗ്നരായി കിടന്നുറങ്ങുന്നത് സ്വന്തം ശരീരത്തോട് വ്യക്തിക്കുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇത് ഏത് പ്രതിസന്ധിഘട്ടത്തിലും ജീവിതത്തെ നേരിടാനുള്ള ധൈര്യം നൽകുമെന്നും ഫോബ്‌സ് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.