kaumudy-news-headlines

1. ആന്തൂരിലെ പ്റവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഖകരമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. കുറ്റവാളികളെ രക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും യാതോരു ശ്റമവും ഉണ്ടായിട്ടില്ല. സാജന്റെ ഭാര്യ പരാതി തരുന്നതിന് മുമ്പ് നടപടി തുടങ്ങിയിരുന്നു. ഭരണപരമായ വീഴ്ച അന്വേഷിക്കുന്നുണ്ട് എന്നും പ്റതിപക്ഷത്തിന്റെ അടിയന്തര പ്റമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്റി പറഞ്ഞു.


2. സി.പി.എമ്മിനെ ആക്റമിക്കാൻ പ്റതിപക്ഷം പി. ജയരാജനെ ഉപയോഗിക്കുന്നു എന്നും മുഖ്യമന്ത്റി വ്യക്തമാക്കി. നഗരസഭാ കൗൺസിൽ തീരുമാനങ്ങൾക്ക് എതിരായ അപ്പീലുകൾ ഒരു മാസത്തിനുള്ളിൽ തീർപ്പാക്കാൻ നടപടി എടുക്കും. ഇതിനായി കൊച്ചിയിലും കോഴിക്കോടും ട്റിബ്യൂണൽ തുടങ്ങും. നഗരസഭ സെക്റട്ടറിമാരുടെ അധികാരങ്ങൾ പരിമിത പെടുത്തും എന്നും മുഖ്യമന്ത്റി പറഞ്ഞു
3. അതേസമയം, ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്റി ശ്റമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി പ്റതിപക്ഷം നടുത്തളത്തിലറങ്ങി പ്റതിഷേധിച്ചു. ഇതേതുടർന്ന് സഭ നിറുത്തിവച്ചിരിക്കുകയാണ്. സാജന്റെ മരണത്തിൽ മുഖ്യമന്ത്റിക്ക് കുറ്റബോധമെന്ന് പ്റതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്റി തന്നെ ഇപ്പോൾ ഒരു ബിംബമായി മാറിയിരിക്കുകയാണ്. ശ്യാമളയെ രക്ഷിക്കാനാണ് മുഖ്യമന്ത്റി ശ്റമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോടിയേരിക്ക് എതിരെയും ചെന്നിത്തലയുടെ കടന്നാക്റമണം. അന്തസുണ്ട് എങ്കിൽ കോടിയേരി രാജിവയ്ക്കണം. കോടിയേരി പറഞ്ഞാൽ മകൻ പോലും കേൾക്കാത്ത അവസ്ഥ എന്നും കുറ്റപ്പെടുത്തൽ
4. പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ വിദഗ്ധ സംഘം വീണ്ടും പാലം പരിശോധിക്കും. ഐ.ഐ.ടിയിൽ നിന്നുള്ള സംഘത്തെ അടക്കം ഉൾപ്പെടുത്തിയുള്ള പരിശോധന ഈ ആഴ്ച തന്നെ ഉണ്ടാവും. കരാർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുക ആണ്. അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം കരാർ കമ്പനി ആയ ആർ.ഡി.എസിന്റെ കൊച്ചിയിലെ ഓഫീസിൽ റെയ്ഡ് നടത്തിയത് 10 ദിവസം മുൻപ്
5. നിർമ്മാണ കരാറുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു. മേൽപ്പാലം നിർമ്മാണം നിർമ്മാണത്തിൽ കരാർ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തു കളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിൽ ലഭിക്കുന്ന തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും പുതിയ പരിശോധന
6. ബിനോയ് കോടിയേരിക്ക് എതിരായ പീഡന ആരോപണത്തിൽ കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങൾ പൊളിയുന്നു. ബിനോയിയും യുവതിയും തമ്മിലുള്ള പ്റശ്നത്തെ കുറിച്ച് കോടിയേരിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന പുതിയ വെളിപ്പെടുത്തലുമായി മുംബയിലെ അഭിഭാഷകൻ കെ.പി ശ്റീജിത്ത് രംഗത്ത്. മുംബയിൽ ബിനോയിയും മാതാവും യുവതിയുമായി നടത്തിയ ചർച്ചയ്ക്ക് താൻ ഇടനിലക്കാരൻ ആയിരുന്നു. മുംബയിലെ തന്റെ ഓഫീസിൽ വച്ചായിരുന്നു ഈ ചർച്ച നടന്നതെന്നും ഒരു മാദ്ധ്യമ പ്റവർത്തകൻ വഴിയാണ് യുവതി തന്നെ സമീപിച്ചതെന്നും ശ്റീജിത്ത്
7. ഏപ്റിൽ 18 നായിരുന്നു യുവതിയും ബിനോയിയും മാതാവും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ തന്റെയും കുഞ്ഞിന്റെയും ജീവിത ചെലവിനായി അഞ്ചു കോടി വേണമെന്ന് യുവതി പറഞ്ഞു. എന്നാൽ കുട്ടി ബിനോയി കോടിയേരിയുടെ ആണോ എന്ന സംശയം വിനോദിനി ഉന്നയിക്കുകയും പണം നൽകാൻ കഴിയില്ലെന്ന് നിലപാട് എടുത്തതിനെ തുടർന്ന് ചർച്ച അലസിപ്പിരിയുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ബിനോയി കണ്ണൂർ ഐ.ജിക്ക് ബ്ലാക്ക്‌മെയിൽ പരാതി നൽകിയത്.
8. വിനോദിനിയും ബിനോയിയും അഭിഭാഷകന്റെ മദ്ധ്യസ്ഥതയിൽ നടത്തിയ ചർച്ച അലസി പിരിഞ്ഞതിന് പിന്നാലെ താൻ കോടിയേരി ബാലകൃഷ്ണനെ വിളിച്ച് രാഷ്ട്റീയമായി വലിയ വിവാദമാകാൻ പോകുന്ന വിഷയമാണ് ഇത് എന്ന് പറഞ്ഞിരുന്നു. എന്നാൽ ബിനോയി പറഞ്ഞത് അനുസരിച്ച് യുവതിയുടെ ബ്ലാക്ക് മെയിൽ തന്ത്റം ആണ് ഇത് എന്നായിരുന്നു കോടിയേരി വിശ്വസിച്ചത് എന്നും ശ്റീജിത്ത്. അതേസമയം, ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബയിലെ ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കശേഷം മൂന്ന് മണിക്ക് വിധി പറയും. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ അപേക്ഷ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുക ആയിരുന്നു
9. ബിഹാറിൽ മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികളുടെ മരണ സംഖ്യ ഉയരുന്നു. രോഗം ബാധിച്ച കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാല്പര്യഹർജി സുപ്റീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ മനോഹർ പ്റതാപ്, സൻപ്റീത് സിങ് അജ്മാനി എന്നിവർ നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്റ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.
10. പൂർണമായും ഭേദമാക്കാനാവുന്ന രോഗമായിരുന്നിട്ടും സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്റിയത്വമാണ് ഇത്റയധികം മരണങ്ങൾക്ക് കാരണം ആയതെന്നാണ് ഹർജിക്കാരുടെ വാദം. കടുത്ത ദാരിദ്റ ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷക ആഹാരങ്ങളുടെ കുറവും നിർജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മറ്റ് ഭക്ഷണം കഴിക്കാതെ തോട്ടങ്ങളിൽ യഥേഷ്ടം കിട്ടുന്ന ലിച്ചിപ്പഴങ്ങൾ കഴിക്കുന്നത് മരണ കാരണമാകുന്നു എന്ന സംശയവും ഉയരുന്നുണ്ട്.
11. ഇന്നലെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ ബിഹാറിൽ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി. സംസ്ഥാനത്തെ 16 ജില്ലകളിലായി 600 ഓളം കുട്ടികൾക്ക് ഇതുവരെ രോഗബാധ ഉണ്ടായതായും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, മസ്തിഷ്‌കജ്വരം ബാധിച്ച് ഏറ്റവുമധികം കുട്ടികൾ മരിച്ച ശ്റീകൃഷ്ണ മെഡിക്കൽ കോളേജിലെ മുതിർന്ന റെസിഡന്റ് ഡോക്ടറെ ഇന്നലെ സസ്‌പെന്റ് ചെയ്തു. ജോലിയിൽ വീഴ്ച്ച വരുത്തിയെന്ന് ചൂണ്ടികാട്ടി മുതിർന്ന ഡോക്ടറായ ഭീംസെൻ കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്.