sfi-bjp-

തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം വി.ടി.എം എൻ.എസ്‌.എസ് കോളേജിൽ എസ്.എഫ്.ഐ -എ.ബി.വി.പി സംഘർഷത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഒന്നാം വർഷ വിദ്യാർത്ഥികളെ സ്വീകരിക്കാനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ ലഡുവിതരണം നടത്തവെയായിരുന്നു അക്രമം. എസ്‌.എഫ്‌.ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗമായ പ്രീജയ്ക്കാണ് പരിക്കേറ്റത്.

ബിയർ ബോട്ടിൽ, കല്ല് എന്നിവ വലിച്ചെറിഞ്ഞായിരുന്നു ആക്രമണം. ബിയർബോട്ടിൽ പൊട്ടി ചില്ല് തെറിച്ചാണ് പ്രീജയുടെ തലയ്ക്ക് പരിക്കേറ്റത്. 'പിഴുതെറിയാം ജാതിവിവേചനത്തിന്റെ വേരുകൾ' എന്ന പേരിൽ ഉച്ചയ്ക്ക് വിദ്യാർത്ഥി ചങ്ങല സംഘടിപ്പിക്കാനിരിക്കെയാണ് പ്രവേശന പരിപാടിയ്ക്കുനേരെ സംഘപരിവാർ അക്രമം നടത്തിയത്. പരിക്കേറ്റ പ്രീജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.