allegation-against-binoy-

മുംബയ്: വിവാഹ വാഗ്‌ദ്ധാനം നൽകി പീഡിപ്പിച്ചെന്ന ബീഹാർ സ്വദേശിനിയുടെ പരാതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കോടതി വ്യാഴാഴ്‌ച വിധി പറയും.കേസിൽ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കേസ് പരിഗണിക്കുന്ന ജ‌ഡ്‌ജി അവധിയായതിനാലാണ് മുംബയ് ദിൻഡോഷി സെഷൻസ് കോടതിയുടെ ഉത്തരവ് വ്യാഴാഴ്‌ചത്തേക്ക് മാറ്റിയത്. ഈ മാസം 21നാണ് വിനോബാ മസോർക്കർ എന്ന അഭിഭാഷകൻ വഴി ബിനോയ് ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി ബിനോയിയെ കസ്‌റ്റഡിയിൽ എടുക്കണമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.

വിവാഹ വാഗ്‌ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിനീഷിനെതിരെ മുംബയ് പൊലീസ് കേസെടുത്തിരുന്നു. 33 കാരിയായ മുംബയ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബയ് ഓഷിവാര പൊലീസാണ് ജൂൺ 13ന് എഫ്.ഐ.ആർ രജിസ്റ്രർ ചെയ്തത്. ബിനോയ് വിവാഹവാഗ്‌ദാനം നൽകി വർഷങ്ങളോളം പിഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. 2009 മുതൽ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ദുബായിൽ ഡാൻസ് ബാറിൽ യുവതി ജോലി ചെയ്യുമ്പോൾ ബിനോയ് അവിടെ സ്ഥിരം സന്ദർശകനായിരുന്നു. അവിടെ വച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.