കൂട്ടുകാരുടെയും കൂടപ്പിറപ്പിന്റെയുമൊക്കെ ജന്മദിനങ്ങൾ വരുമ്പോൾ അവർക്കൊരു കിടിലൻ പണി കൊടുത്തില്ലെങ്കിൽ മനസമാധാനം കിട്ടാത്തവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. സുഖമായി കിടന്നുറങ്ങുന്ന സഹോദരനെ നട്ടപ്പാതിരയ്ക്ക് വിളിച്ചുണർത്തി പിറന്നാൾ സദ്യ വിളമ്പിയാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു പണിയാണ് ചലച്ചിത്ര താരം അനുശ്രി സഹോദരന് നൽകിയിരിക്കുന്നത്.
പല അഭിമുഖങ്ങളിലും തന്റെ കരുത്താണ് സഹോദരൻ അനൂപ് എന്ന് പറഞ്ഞിരുന്നു. പിറന്നാൾ ദിനത്തിൽ 12 മണിക്ക് എല്ലാവരെയും വിളിച്ചുണർത്തി സദ്യ നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങൾ അനുശ്രി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.