1. ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതിയിൽ സംസ്ഥാന വനിതാ കമ്മിഷന് ഇടപെടാൻ ആവില്ല എന്ന് അധ്യക്ഷ എം.സി ജോസഫൈൻ. യുവതിക്ക് പരാതി നൽകാൻ അവകാശമുണ്ട്. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. കുറ്റം ചെയ്താൽ ശിക്ഷ അനുഭവിച്ചേ മതിയാവൂ എന്നും ജോസഫൈൻ വയനാട്ടിൽ പറഞ്ഞു. അതേസമയം ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാ പേക്ഷയിൽ വിധി പറയുന്നത് മുംബയ് ദിൻഡോഷി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
2. യുവതിയുടെ പരാതിയിൽ തന്നെ വൈരുദ്ധ്യങ്ങൾ ഉണ്ട്. അതിനാൽ മാനഭംഗ കുറ്റം നിലനിൽക്കില്ല എന്നും ബിനോയിയുടെ അഭിഭാഷകൻ. എന്നാൽ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തണം എന്നും ബിനോയിയെ കസ്റ്റഡിയിൽ എടുക്കേണ്ടതിനാൽ മുൻകൂർ ജാമ്യം നൽകരുത് എന്നും പ്റോസിക്യൂഷൻ കോടതിയെ അറിയിച്ചു. ബിനോയിയെ കസ്റ്റഡിയിൽ എടുക്കാൻ തിരച്ചിൽ വ്യാപിപ്പിച്ചതായി മുംബയ് പൊലീസ്
3. നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ ഏറ്റെടുക്കുന്നു. ഒല്ലൂർ എം.എൽ.എ കെ. രാജൻ ചീഫ് വിപ്പ് ആവും. ക്യാബിനറ്റ് റാങ്കോടെ ആണ് പദവി. നിലവിൽ പദവി ഏറ്റെടുക്കാൻ തയ്യാർ എന്ന് സി.പി.ഐ നിർവാഹക സമിതി. പ്റളയത്തിന്റെ പശ്ചാത്തലത്തിൽ പദവി ഏറ്റെടുക്കാൻ ആവില്ല എന്ന് സി.പി.ഐ നേരത്തെ നിലപാട് എടുത്തിരുന്നു
4. കേരളാ കോൺഗ്റസ് എമ്മിലെ തർക്കങ്ങൾ പരിഹരിക്കാൻ യു.ഡി.എഫ് ഇടപെടുന്നു. ചെന്നിത്തല അടക്കമുള്ളവർ ഇരു വിഭാഗവുമായി ചർച്ച നടത്തി. ഉപ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ തർക്കം എത്റയും വേഗം അവസാനിപ്പിക്കാൻ തീവ്റ ശ്റമം. ചർച്ചകൾ തുടരും എന്ന് യു.ഡി.എഫ്. കേരള കോൺഗ്റസ് ഭിന്നിക്കാൻ പാടില്ല. പ്റകോപനപരമായ പ്റസ്താവനകൾ നടത്തരുത് എന്ന് ഇരു വിഭാഗത്തിനും നിർദ്ദേശം
5. ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ വിട്ട് വീഴ്ചയ്ക്ക് ഇല്ലെന്ന് ഇരുവിഭാഗവും പറയുന്നത് സമവായ ശ്റമങ്ങൾക്ക് തിരിച്ചടിയാകും. ചെയർമാൻ സ്ഥാനത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് ജോസ് കെ മാണി. നിലവിൽ ജോസ് കെ. മാണിയെ ഒരു വിഭാഗം ചെയർമാനായി തിരഞ്ഞെടുത്ത സാഹചര്യത്തിൽ പാലാ സീറ്റിന്റെ കാര്യത്തിൽ സമ്മർദ്ദം ചെലുത്താനാകും പി.ജെ ജോസഫ് ശ്റമിക്കുക
6. വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്റ സ്ഥാനാർത്ഥി ആയിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്റമിച്ച കേസിൽ രണ്ട് പ്റതികൾ കീഴടങ്ങി. പ്റതിപ്പട്ടികയിലുള്ള കൊളശ്ശേരി കളരിമുക്ക് സ്വദേശി വിപിൻ, കാവുംഭാഗം സ്വദേശി ജിതേഷ് എന്നിവരാണ് തലേശേരി കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 9 ആയി
7. സിപിഎം നേതാവ് പി. ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും ആളുകൾ മരിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന പരിഹാസവുമായി കെ.എം. ഷാജി എംഎൽഎ. പ്റവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്റതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്റമേയ നോട്ടീസിൽ സംസാരിക്കവെയാണ് കെ.എം. ഷാജിയുടെ പരിഹാസം
8. വിദേശകാര്യമന്ത്റി എസ്.ജയശങ്കർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. പാർലമെന്റ് മന്ദിരത്തിൽ വച്ച് ബിജെപി വർക്കിംഗ് പ്റസിഡന്റ് ജെ.പി.നദ്ദ ജയശങ്കറിന് പാർട്ടി മെമ്പർഷിപ്പ് കൈമാറി. വിദേശകാര്യ സഹമന്ത്റി വി.മുരളീധരനും ചടങ്ങിൽ സംബന്ധിച്ചു
9. ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്റ ആരോഗ്യമന്ത്റി ഡോ. ഹർഷ് വർധൻ, സംസ്ഥാന ആരോഗ്യമന്ത്റി മംഗൾ പാണ്ഡെ എന്നിവർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുസഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്റേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇരുവർക്കും എതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. കേന്ദ്റ സംസ്ഥാന ആരോഗ്യ വകുപ്പുകൾ വിഷയത്തിൽ അനാസ്ഥകാട്ടിയെന്ന് ആരോപണം ഉയർന്നിരുന്നു.
10. യു.പിയിൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിച്ച മഹാഗഡ് ബന്ധന്റെ തകർച്ച പൂർണമാകുന്നു. എസ്.പിയുമായി സഖ്യമില്ലെന്നും വരാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും എന്നും ബി.എസ്.പി ദേശീയ അധ്യക്ഷ മായാവതി. എസ്.പിയുമായുള്ള സഖ്യംകൊണ്ട് തി ഞ്ഞെടുപ്പിൽ പ്റയോജനം ലഭിച്ചില്ലെന്നാണ് ബി.എസ്.പി വിലയിരുത്തൽ. സമാജ് വാദി പാർട്ടി പ്റസിഡന്റ് അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഫോണിലൂടെ ബന്ധപ്പെടാൻ പോലും തയാറായില്ലെന്നും മായാവതി പാർട്ടി യോഗത്തിൽ പറഞ്ഞു.
11. കാലാവധി അവസാനിക്കാൻ കാത്തു നിൽക്കാതെ റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജി വച്ചു. ആറുമാസം കൂടി കാലാവധി ശേഷിക്കെയാണ് വിരാൽ ആചാര്യ രാജിവച്ചത്. ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റതിന് ഒപ്പം ആയിരുന്നു വിരാൽ ആചാര്യയുടെയും നിയമനം. ന്യൂയോർക്ക് സർവകലാശാലയുടെ സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസിലേക്ക് അദ്ദേഹം മടങ്ങുന്നത് ആയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
12. മലയാളത്തിന്റെ യശ്ശസ് ഉയർത്തി 22-ാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഔട്ട് സ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിരിക്കുകയാണ് നടൻ ഇന്ദ്റൻസ്. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോഴുണ്ടായ രസകരമായ നിമിഷം പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്റൻസ്. ചോപ്സ്റ്റിക് കൊണ്ട് ഭക്ഷണം കഴിക്കാൻ ശ്റമിക്കുന്നതിന്റെ വിഡിയോ ആണിത്. എങ്ങനെയാണ് ചോപ്സ്റ്റിക് ഉപയോഗിക്കേണ്ടത് എന്ന് ഹോട്ടൽ ജീവനക്കാരൻ ഇന്ദ്റൻസിനെ പഠിപ്പിക്കുന്നതാണ് വീഡിയോയിൽ. സംവിധായകൻ ഡോ. ബിജുവിനെയും വിഡിയോയിൽ കാണാം
13. തെന്നിന്ത്യയിൽ തരംഗം സൃഷ്ടിച്ച വിജയ് ദേവരക്കൊണ്ട ചിത്റം അർജ്ജുൻ റെഡ്ഡി ഹിന്ദിയിൽ എത്തിയപ്പോൾ പ്റശംസയേക്കാൾ നേരിട്ടത് വിമർശനം ആയിരുന്നു. ബോളിവുഡിൽ എത്തിയപ്പോൾ അർജുൻ റെഡ്ഡി തികച്ചും സ്ത്റീവിരുദ്ധനായ കഥാപാത്റം ആണെന്നാണ് വിമർശനം. മിക്ക സിനിമാ നിരൂപകരും ചിത്റത്തിന് അഞ്ചിൽ 1.5 റേറ്റിങ് മാത്റമാണ് നൽകിയത്. എന്നാൽ ഇത്തരം വിമർശനങ്ങളൊന്നും തന്നെ ചിത്റത്തിന്റെ കളക്ഷനെ ബാധിച്ചില്ലെന്നതാണ് പുതിയ റിപ്പോർട്ട്.
|