abha

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിനു നേരെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ നാല് ഇന്ത്യക്കാരിൽ ഒരാൾ മലയാളിയാണെന്ന് റിപ്പോർട്ട്. പാണ്ടിക്കാട് സ്വദേശി സൈതാലിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മറ്റുള്ളവർക്കൊപ്പം ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ഇന്ത്യക്കാരിൽ രണ്ടുപേർ കുട്ടികളാണെന്നാണ് വിവരം. ഞായറാഴ്ച രാത്രിയാണ് വിമാനത്താവളത്തിന് മുന്നിലെ റസ്റ്റോറന്റിന് സമീപം ഹൂതികളുടെ മിസൈൽ വന്നുപതിച്ചത്. ആക്രമണത്തിൽ ഒരു സിറിയൻ പൗരൻ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരെക്കൂടാതെ 13 സൗദി സ്വദേശികൾ,​ രണ്ട് ഈജിപ്തുകാർ,​ രണ്ട് ബംഗ്ലാദേശികൾ എന്നിവർക്കാണ് പരിക്കേറ്റത്.