പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എ ഭരതനാട്യം സി.എസ്.എസ്. (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ 27 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എസ്‌സി സൈക്കോളജി (സി.എസ്.എസ്. റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി ജൂലായ് നാലു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ബി.എസ്‌സി നഴ്‌സിംഗ്
ഒന്നും രണ്ടും മൂന്നും വർഷ ബി.എസ്‌സി നഴ്‌സിംഗ് (2011-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലായ് 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 500 രൂപ പിഴയോടെ 27 വരെയും 1000 രൂപ സൂപ്പർഫൈനോടെ 29 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
പി.ജി പ്രവേശനം
ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികളുടെ യോഗ്യതാസർട്ടിഫിക്കറ്റുകൾ കോളേജ് പ്രിൻസിപ്പൽമാർ ജൂലായ് 15ന് മുമ്പായി ബന്ധപ്പെട്ട ടാബുലേഷൻ സെക്‌ഷനുകളിൽ പരിശോധനയ്ക്ക് ഹാജരാക്കണം.
സംവരണ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിനായി ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട്അഡ്മിഷനുള്ള ഇന്റർവ്യൂ നാളെ നടക്കും. രാവിലെ 10ന് സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സ് ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം.
സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ നാലും എസ്.ടി വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. സർവകലാശാല അംഗീകരിച്ച ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി., ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ രേഖകളുമായി നാളെ രാവിലെ 10ന് നേരിട്ട് എത്തണം. ഫോൺ: 04812731037.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒരു വർഷ എൽ എൽ.എം കോഴ്‌സിന് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നാളെ രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04812310165.
സ്‌പോട്ട്അഡ്മിഷൻ
സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിൽ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 28ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി വൈകിട്ട് അഞ്ചിനകം ഓഫീസിൽ രജിസ്‌ട്രേഷൻ നടത്തണം. ഫോൺ: 04812731039.
വാക്ഇൻ ഇന്റർവ്യൂ
സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു അസിസ്റ്റന്റ് കം ലൈബ്രേറിയനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി നാളെ രാവിലെ 11ന് വാക്ഇൻ ഇന്റർവ്യൂ നടക്കും.
സ്ഥിര സീറ്റ് വർദ്ധന, മാർജിനൽ ഇൻക്രീസ്
സർക്കാർ എയ്ഡഡ് കോളേജുകളിൽ സംസ്ഥാന സർക്കാർ അനുവദിച്ച മാർജിനൽ ഇൻക്രീസ് യു.ജി./പി.ജി സീറ്റുകൾ ലഭ്യമാകുന്നതിന് കോളേജുകൾ 26നകം നിശ്ചിത ഫീസടച്ച് സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം അപേക്ഷ സമർപ്പിക്കണമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സ്വാശ്രയ കോളേജുകൾ സ്ഥിരമായ യു.ജി./പി.ജി സീറ്റ് വർധനയ്ക്കുള്ള നിശ്ചിത ഫോമിലുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് 26നകം സമർപ്പിക്കണം.