adhir-ranjan-choudhari

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച സെയിൽസ്‌മാനാണെന്ന് കോൺഗ്രസ് ലോക്‌സഭ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസിന് സ്വന്തം ഉത്പന്നം മാർക്കറ്റ് ചെയ്യാനാകാത്തതാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണമായെതെന്നും അദ്ദേഹം പറഞ്ഞു. നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ചുള്ള ശിശുമരണത്തിലും രാജ്യം നേരിടുന്ന വരൾച്ചയിലും മോദി സർക്കാരിന് താത്പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി പ്രതാപ് സിംഗ് സാരംഗിയുടെ മോദി ഭക്തി പരിധിവിടുന്നതായും അദ്ദേഹം ആരോപിച്ചു. ദുരന്തങ്ങൾ ഇല്ലാതാക്കാൻ ബി.ജെ.പി എം.പിമാർഒന്നും ചെയ്യുന്നില്ല. എല്ലാത്തിനും മോദി പരിഹാരം കാണുമെന്നാണ് അവരുടെ ധാരണയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ചൗധരിയുടെ ചില പരാമർശങ്ങൾ സ്പീക്കർ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു.

ടു ജി സ്പെക്ട്രം, കൽക്കരി കേസുകളിൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ജയിലിലാണ് കിടക്കേണ്ടത്. എന്നാൽ അവർ ഇപ്പോൾ പാർലമെന്റിലാണ് ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.