ഗ്വാളിയോർ: പുൽവാമ ഭീകരാക്രമണത്തിന് മറുപടി നൽകി ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്താന്റെ ഒരു യുദ്ധവിമാനംപോലും ഇന്ത്യൻ അതിർത്തി കടന്നിട്ടില്ലെന്ന് വ്യോമസേനാ മേധാവി. ബലാക്കോട്ട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകൾ ആക്രമിക്കുന്നതിൽ ഇന്ത്യൻ വ്യോമസേന വിജയിച്ചതായി ഗ്വാളിയറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ വ്യക്തമാക്കി. തിരിച്ചടിക്കാൻ പോലും പാകിസ്ഥാന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷ്യം നേടുന്നതിൽ ഇന്ത്യൻ വ്യോമസേന വിജയിച്ചു. പാകിസ്ഥാന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
40 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ബലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകൾക്കുനേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്.