ലണ്ടൻ: റാഫേൽ ബെനിറ്റ്സ് ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബ് ന്യൂകാസിലിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു. ന്യൂകാസിലുമായി അടുത്തയാഴ്ച അവസാനിക്കുന്ന കരാർ പുതുക്കേണ്ടെന്നാണ് ബെനിറ്റ്സിന്റെ തീരുമാനം.ന്യൂകാസിൽ മാനേജ്മെന്റാണ് ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയത്. ബെനിറ്റ്സിനെ നിലനിറുത്താൻ തങ്ങൾ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ അദ്ദേഹം ക്ലബ് വിടാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നുവെന്നും ന്യൂകാസിൽ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. 2016ലാണ് ബെനിറ്ര്‌സ് ന്യൂകാസിലിന്റെ പ്രധാന പരിശീലകനായി ചുമതലയേറ്രത്. ഈമാസം 30ന് ന്യൂകാസിലുമായുള്ള ബെനിറ്റ്‌സിന്റെ കരാർ അവസാനിക്കും. ചൈനിസ് ക്ലബ് ഡാലിയാൻ യിഫാംഗ് വർഷം 12 മില്യൺ യൂറോയുടെ ( 105 കോടി 94 ലക്ഷം രൂപ) കരാറുമായി ബെനിറ്റ്‌സിനെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.