ന്യൂഡൽഹി : കഴിഞ്ഞ ആഗസ്റ്റിൽ കേരളത്തിലുണ്ടായ മഹാപ്രളയം വിതച്ച ദുരന്തത്തിൽ റോഡുകളും പാലങ്ങളും തർന്നിരുന്നു. തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് കോടിക്കണക്കിന് തുക വേണ്ടി വരുമെന്നാണ് സർക്കാർ നാശനഷ്ടങ്ങളുടെ കണക്കെടുത്തപ്പോൾ വ്യക്തമാക്കിയത്. കേന്ദ്രസഹായം കൂടി കിട്ടിയാലേ ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റിന് പിടിച്ചുനിൽക്കാനാകൂ എന്നും സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ കേരളത്തിലെ റോഡുകൾ പുനർനിർമ്മിക്കാൻ പ്രത്യേക ഫണ്ടില്ലെന്നാണ് കേന്ദ്രം ഇന്ന് അറിയിച്ചത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. പതിവ് വാർഷിക അറ്റകുറ്റപണിക്കുമാത്രമാണ് ഫണ്ട് ഉള്ളതെന്നും പ്രളയ പുനർനിർമ്മാണത്തിനായി ഫണ്ടില്ലെന്നും നിതിൻ ഗഡ്കരി സഭയിൽ പറഞ്ഞു.