russel

ലണ്ടൻ: കാൽമുട്ടിന് പരിക്കേറ്റ വെസ്റ്റിൻഡീസ് സൂപ്പർതാരം ആന്ദ്രേ റസലിന് ഈ ലോകകപ്പിൽ ഇനി കളിക്കാനാകില്ല. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. റസലിന്റെ പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്നും അതിനാൽ ലോകകപ്പിൽ തുടർന്നുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാനാകില്ലെന്നും പകരം ടോപ് ഓഡർ ബാറ്ര്‌സ്മാൻ സുനിൽ ആംബ്രിസിനെ ടീമിൽ ഉൾപ്പെടുത്തുമെന്നും വെസ്‌റ്രിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ലോകകപ്പിൽ വെസ്റ്രിൻഡീസിന്റെ ആദ്യ നാല് മത്സരങ്ങളിൽ കളിച്ച റസൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ പുറത്തിരിക്കുകയായിരുന്നു. പോയിന്റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്തുള്ള വെസ്റ്റിൻഡീസിന് സെമി പ്രതീക്ഷ നിലനിറുത്താൻ ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചേ മതിയാകൂ. ഇന്ത്യയ്ക്കെതിരെ വ്യാഴാഴ്ചയാണ് വെസ്റ്റിൻഡീസിന്റെ അടുത്ത മത്സരം.