തിരുവനന്തപുരം: ആന്റി നർകോട്ടിക്സ് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ (അനാസി) ആഭിമുഖ്യത്തിൽ നാളെ ലോക ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിക്കുമെന്ന് ഡയറക്ടർ കള്ളിക്കാട് ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വി.ജെ.ടി ഹാളിൽ നടക്കുന്ന പരിപാടി ഉച്ചയ്ക്ക് 2.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഹൈബ്രിഡ് ലേയർ കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും.
മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നവകേരളം കർമ്മ പദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ജേക്കബ് മാത്യു, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ഐ.ബി. സതീഷ് എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, എ.എ. റഷീദ്, ശാന്തമ്മ മാത്യു, പി. വേണുഗോപാൽ, സഞ്ജീവ് കുമാർ, ജെ. രാമചന്ദ്രൻ നായർ, ഗിരീഷ്, രാജീവ് അർജുൻ, എസ്. അജിത്കുമാർ തുടങ്ങിയവർ പങ്കെടുക്കും. കെ.സുദർശനൻ, ഫ്രാൻസിസ് ആൽബർട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.