പോത്തൻകോട്: അയിരൂപ്പാറ മയിലാടുംമുകൾ ശ്രീശാസ്താ എൻ.എസ്.എസ് കരയോഗത്തിന്റെ കൊടികൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.
ഇന്നലെ രാവിലെയാണ് കൊടി നശിപ്പിച്ചതായി കണ്ടത്. കരയോഗത്തിന്റെ ഓഫീസിനു മുന്നിലെ കൊടിതോരണങ്ങളും നശിപ്പിച്ചു. കൊടി റോഡിൽ ഉപേക്ഷിച്ച ശേഷം കൊടിമരത്തിലെ ഇരുമ്പ് പൈപ്പ് കടത്തിക്കൊണ്ടുപോയി. സാമൂഹ്യവിരുദ്ധരാകാം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കരയോഗം ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികൾ പോത്തൻകോട് പൊലീസിൽ പരാതി നൽകി. എസ്.ഐ അജീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.
സംഭവ സ്ഥലത്തുനിന്നും ഉപേക്ഷിച്ച നിലയിൽ ഒരു ചെരുപ്പും കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളിൽ ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വർദ്ധിച്ചുവരുന്നതായും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും കരയോഗം പ്രസിഡന്റ് മനോഹർ, സെക്രട്ടറി ബിനുകുമാർ എന്നിവർ ആവശ്യപ്പെട്ടു.