ന്യൂ തിയേറ്ററിൽ വൈകിട്ട് പ്രത്യേക പ്രദർശനം
തലസ്ഥാനത്തെ പൊലീസുകാർക്കായി മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഉണ്ടയുടെ പ്രത്യേക പ്രദർശനം.
ഇന്ന് വൈകിട്ട് ന്യൂ തിയേറ്റർ സ്ക്രീൻ 1-ൽ ആറ് മണിക്കാണ് പ്രദർശനം.പൊലീസുകാർക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ചിത്രം കാണാനെത്തും.ജെമിനി സ്റ്റുഡിയോസുമായി സഹകരിച്ച് കൃഷ്ണൻ സേതുകുമാർ മൂവി മില്ലിന്റെ ബാനറിൽ നിർമ്മിച്ച ഉണ്ട സംവിധാനം ചെയ്തത് ഖാലിദ് റഹ് മാനാണ്. എട്ട് കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് .