തെലുങ്കിൽ കീർത്തി സുരേഷിന് തിരക്കേറുന്നു. മഹേഷ് കൊന്നേരു നിർമ്മിക്കുന്ന സ്ത്രീപക്ഷ സിനിമയിൽ അഭിനയിച്ച് വരുന്ന കീർത്തി മന്മഥഡു - 2 എന്ന നാഗാർജുന ചിത്രത്തിൽ അതിഥി വേഷവും അവതരിപ്പിച്ച് കഴിഞ്ഞു.
നാഗാർജുനയുടെ മകൻ നാഗചൈതന്യ നായകനാകുന്ന ബംഗാരാജു എന്ന ചിത്രത്തിൽ കീർത്തി നായികയായേക്കുമെന്നാണ് പുതിയ വാർത്ത.
സൊഗ്ഗഡേ ചിന്നി നയന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബംഗാരാജു. നാഗാർജുനയും രമ്യാകൃഷ്ണനുമായിരുന്നു ആദ്യഭാഗത്തിലെ താരങ്ങൾ. രണ്ടാം ഭാഗത്തിലും നാഗാർജുന പ്രധാന വേഷമവതരിപ്പിക്കും.
കല്യാൺ കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നാഗചൈതന്യയുടെ നായികയാകാനുള്ള ഓഫറിന് കീർത്തി ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നാണറിയുന്നത്.അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.