പക്ഷികൾ എന്നുകേട്ടാൽ ആകാശത്ത് പറക്കുന്നവയെക്കുറിച്ചാണ് നാം ഒാർക്കുക. ചിറകുകളാണ് പക്ഷികളെ പറക്കാൻ സഹായിക്കുന്നത്.
ഇതുതന്നെയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകതയും. വളരെ ഉയരത്തിലും വളരെ കുറഞ്ഞ ഉയരത്തിലും പറക്കുന്ന പക്ഷികളുണ്ട്.
എന്നാൽ പറക്കാൻ കഴിയാത്ത പക്ഷികളും ഉണ്ടെന്ന കാര്യം അറിയാമോ? ഇത്തരം പക്ഷികളെക്കുറിച്ചാണ് നമ്മൾ അറിയാൻ പോകുന്നത്.
ഒട്ടകപ്പക്ഷി (ostrich)
ഏ റ്റവും വലിയ പക്ഷിയാണ് മണലാര ണ്യത്തിൽ കാണപ്പെടുന്ന ഒട്ടകപ്പക്ഷി. നീണ്ട കഴുത്തുള്ള ഇവയ്ക്ക് മനുഷ്യനെക്കാൾ ഉയരമുണ്ട്. ചുറ്റുപാടും നിരീക്ഷിക്കാൻ ഇവയ്ക്ക് നീണ്ട കഴുത്ത് തന്നെമതി. ഇവയുടെ രണ്ട് കാലിൽ ഒാരോന്നിനും രണ്ട് വിരലുകളാണുള്ളത്. അതിനാൽ വേഗത്തിലോടാൻ കഴിയുന്നു.
കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങൾ കലർന്ന തൂവലുകളാണ് ഇവയ്ക്കുള്ളത്. പെൺപക്ഷികൾക്ക് ചാരനിറത്തിലുള്ള തൂവലുകളാണുള്ളത്. ഒാടുമ്പോൾ ദിശ വ്യത്യാസപ്പെടുത്താൻ തൂവലുകൾ സഹായിക്കുന്നു കാൽപ്പാദങ്ങളിൽ തൂവലുകളില്ല.
ക ശരീരത്തിന്റെ തുലനാവസ്ഥ നിലനിറുത്താൻ തൂവലുകൾ സഹായിക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ കോശമാണ് ഒട്ടകപ്പക്ഷിയുടെ മുട്ട. ഇതാണ് ഏറ്റവും വലിയ മുട്ടയും. ഏകദേശം ഒന്നരക്കിലോ ഭാരമുള്ളവയാണ് ഒരു മുട്ട. ആൺപക്ഷിയും പെൺപക്ഷിയും മാറിമാറി അടയിരുന്നാണ് മുട്ട വിരിയിക്കുക. കുഴിയിൽ മുട്ടയിടുന്നതാണ് ഒട്ടകപ്പക്ഷിയുടെ രീതി.
ചെറിയ കൂട്ടങ്ങളായി കാണപ്പെടുന്ന ഒട്ടകപ്പക്ഷി കൂട്ടങ്ങളിൽ ഒരു ആൺപക്ഷിയും ബാക്കിയുള്ളവ പെൺപക്ഷികളുമാണ്.
75 വർഷത്തോളമാണ് ഇവയുടെ ആയുസ്. ദീർഘനാൾ വെള്ളംകുടിക്കാതെ ജീവിക്കാൻ കഴിയും എന്നത് ഇവയുടെ ഒരു പ്രത്യേകതയാണ്.
മരുഭൂമിയിലാണ് ഒട്ടകപ്പക്ഷികൾ കൂടുതലായും കാണപ്പെടുക. ആഫ്രിക്കയിൽ ഇവ ധാരാളമായി കാണപ്പെടുന്നു.
63 മുതൽ 145 കിലോവരെയാണ് സാധാരണ ഒട്ടകപ്പക്ഷിയുടെ ഭാരം. 1.7 മീറ്റർ മുതൽ 2 മീറ്റർ വരെ ഉയരമുണ്ട് ഒട്ടകപ്പക്ഷിക്ക്.
കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്.
ഇറച്ചിക്കും മുട്ടയ്ക്കുമായി ഒട്ടകപ്പക്ഷികളെ വളർത്താറുണ്ട്. വിശിഷ്ടമായ ഇറച്ചിയാണ് ഒട്ടകപ്പക്ഷിയുടേത്. ഇതിൽ കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ കുറവാണ്.
മുട്ട
ഏറ്റവും വലിയ ഏകകോശമാണ് ഒട്ടകപ്പക്ഷിയുടെ മുട്ട. സാധാരണ കോഴിമുട്ടയുടെ 24 ഇരട്ടി തൂക്കമാണിതിനുള്ളത്. 1.6 കി.ഗ്രാമാണ് ഒരു മുട്ടയുടെ ശരാശരി തൂക്കം.
ഒട്ടകപ്പക്ഷിക്കും ശത്രുക്കളുണ്ട്. ചീറ്റ, പുലി, കടുവ എന്നീ ഹിംസ ജന്തുക്കൾ ഒട്ടകപ്പക്ഷികളെ ആക്രമിക്കാറുണ്ട്.
തൂവലുകളുടെ സഹായത്താലാണ് ഒട്ടകപ്പക്ഷികൾ ശരീരത്തിന്റെ തുലനാവസ്ഥ നിലനിറുത്തുന്നത്.
മനുഷ്യനെ ആക്രമിക്കാറില്ല. ഭീഷണിയുണ്ടായാൽ മാത്രമേ സാധാരണയായി ഇവ മനുഷ്യനെ ആക്രമിക്കാറുള്ളൂ.
ശ്രദ്ധിക്കാൻ
75 വർഷത്തോളമാണ് ഇവയുടെ ആയുസ്.
ദീർഘനാൾ വെള്ളംകുടിക്കാതെ ജീവിക്കാൻ കഴിയും
63 മുതൽ 145 കിലോവരെയാണ് സാധാരണ ഒട്ടകപ്പക്ഷിയുടെ ഭാരം
1.7 മീറ്റർ മുതൽ 2 മീറ്റർ വരെ ഉയരമുണ്ട് ഒട്ടകപ്പക്ഷിക്ക്
കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്
ലോകത്തിലെ ഏറ്റവും വലിയ കോശമാണ് ഒട്ടകപ്പക്ഷിയുടെ മുട്ട
ഒട്ടകപക്ഷികൾ പലതരം
സൗത്ത് ആഫ്രിക്കൻ ഒട്ടകപ്പക്ഷി, കേപ്പ് ഒട്ടകപ്പക്ഷി, സതേൺ ഒട്ടകപ്പക്ഷി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് ദക്ഷിണാഫ്രിക്കയിൽ കാണപ്പെടുന്നു. മുട്ട, ഇറച്ചി, തൂവലുകൾ എന്നിവയ്ക്കായി വ്യാപകമായി ഇതിനെ വളർത്തുന്നു.
സിറിയൻ ഒാസ്ട്രിച്ച്, മിഡിൽ ഇൗസ്റ്റേൺ ഒാസ്ട്രിച്ച് എന്നും അറിയപ്പെടുന്നു. അറേബ്യയിൽ നിന്ന് മുൻപ് അപ്രത്യക്ഷമായ ഒട്ടകപ്പക്ഷി വിഭാഗമാണിത്.
കിഴക്കൻ ആഫ്രിക്കയിൽ ധാരാളമായി കാണപ്പെടുന്ന ഒട്ടകപ്പക്ഷി പിങ്ക് നെക്ക്ഡ് ഒാസ്ട്രിച്ച്, ഇൗസ്റ്റ്-ആഫ്രിക്കൻ ഒാസ്ട്രിച്ച് എന്നും അറിയപ്പെടുന്നു. മുട്ട, മാംസം, തൂവലുകൾ എന്നിവയ്ക്കായി ഇതിനെ വളർത്തുന്നു.
വടക്കുകിഴക്കൻ ആഫ്രിക്കയിലെ ഉപദ്വീപായ ഹോൺ ഒഫ് ആഫ്രിക്കയിൽ കാണപ്പെടുന്നു ബ്ളൂ നെക്ക്ഡ് ഒാസ്ട്രിച്ച് എന്ന പേരും ഇതിനുണ്ട്. ചാരം കലർന്ന നീലനിറം ഇതിന്റെ കഴുത്തിനും കാൽഭാഗത്തിനുമുണ്ട്.
കിഴക്ക്, പടിഞ്ഞാറ് ആഫ്രിക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്നു. ഒട്ടകപ്പക്ഷി വിഭാഗത്തിലെ ഏറ്റവും വലിയ വിഭാഗമാണിത്. 2.74 മീറ്റർ ഉയരം, 154 കി.ഗ്രാം ഭാരം എന്നിവയുള്ള ഇത് എത്യോപ്യ മുതൽ സുഡാൻ വരെ കാണപ്പെടുന്നു.
മറ്റുപക്ഷികൾ
ന്യൂസിലൻഡ് സ്വദേശിയ ഇൗ പക്ഷി ഒളിഞ്ഞിരിക്കാൻ മിടുക്ക് കാട്ടുന്ന സ്വഭാവമുള്ളതാണ്. 1800 കളിൽ അപ്രത്യക്ഷമായ ഇതിനെ 1998 വീണ്ടും കണ്ടെത്തി. കടുത്ത നീല, പച്ചനിറങ്ങളാണ് ഇതിന്റെ തൂവലുകൾക്ക്. ചുവന്ന കൊക്കാണിതിന്. ഇരുപതുവർഷം ആയുസാണിതിന്.
ന്യൂസിലൻഡിൽ കാണപ്പെടുന്ന കോഴിയുടെ വലിപ്പമുള്ള പക്ഷി. ആൺപെൺ പക്ഷികൾ പാട്ട് പാടുന്നതുപോലെ ഒരുമിച്ച് ശബ്ദമുണ്ടാക്കാറുണ്ട്.
കള്ളത്തരം കാണിക്കുന്നതിൽ വേക മിടുക്കനാണ്. തങ്ങൾക്കിഷ്ടപ്പെട്ട ആഹാരപദാർത്ഥങ്ങൾ ഇവ കണ്ടെടുക്കാറുണ്ട്. നല്ല നീന്തൽ വിദഗ്ദ്ധരുമാണിവർ.
ഒാസ്ട്രേലിയൻ സ്വദേശിയായ ഇൗ പക്ഷിക്ക് ഉയരത്തിൽ രണ്ടാംസ്ഥാനമാണുള്ളത്. തൂവലുകൾക്ക് തവിട്ടുനിറമുണ്ട്. വേഗത്തിൽ ഒാടാൻ കഴിയുന്ന ഇവയ്ക്ക് നീണ്ട കാലുകളാണുള്ളത്. ഇൗ പക്ഷിയുടെ മുട്ടകൾക്ക് പച്ചനിറമാണ്. ആൺപക്ഷിയാണ് അടയിരുന്ന് മുട്ട വിരിയിക്കുക. ഇൗസമയത്ത് ആൺപക്ഷി നിരാഹാരമിരിക്കും. മുട്ട വിരിഞ്ഞ് കഴിഞ്ഞാൽ പൊളിയുന്ന തോടാണ് പിന്നീട് ആൺപക്ഷി ആദ്യമായി ഭക്ഷിക്കുക. മാംസം, മുട്ട, എണ്ണ,തുകൽ എന്നിവയ്ക്കായി ഇതിനെ വളർത്തുന്നു. കൊഴുപ്പ് കുറഞ്ഞ ഇറച്ചിയാണ് എമുവിന്റേത്. ഇതിന്റെ എണ്ണ സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഉപയോഗിക്കുന്നു. ആഫ്രിക്കയിൽ പലയിടത്തും ഇതിനെ കാണാറുണ്ട്. ഇതൊരു കാടൻ പക്ഷിയാണ്. പ്രാണികൾ, പച്ചിലകൾ, പഴങ്ങൾ എന്നിവ ഭക്ഷിക്കുന്ന ഇത് ആഹാരം ദഹിക്കാനായി ചരൽക്കല്ലുകൾ വിഴുങ്ങാറുണ്ട്. എമുവിന്റെ മുതുകിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പു ഉരുക്കി എണ്ണയെടുക്കാറുണ്ട്. എമുവിന്റെ ഇറച്ചിക്ക് സുഗന്ധമുണ്ട്. ശൈത്യകാലത്താണിവ കൂടുകെട്ടുക. അഞ്ചുമാസത്തോളമാണ് ആൺ-പെൺ പക്ഷികൾ ഒന്നിച്ചുകഴിയുക. 2-4 ദിവസത്തെ ഇടവേളകളിലായി അഞ്ചുമുതൽ പതിനഞ്ചുവരെ മുട്ടകളിടാറുണ്ട്.
അമേരിക്കൻ ഒട്ടകപ്പക്ഷി എന്നറിയപ്പെടുന്ന റിയയിലെ സ്വദേശം തെക്കേ ആഫ്രിക്കയാണ്. രണ്ട് ഉപവിഭാഗങ്ങൾ ഇതിനുണ്ട്. അമേരിക്കൻ റിയ അഥവാ ചെറിയ റിയ. ഇവ രണ്ടിന്റെയും മുട്ടകളുടെ നിറത്തിൽ വ്യത്യാസമുണ്ട്. അമേരിക്കൻ റിയയുടേത് സ്വർണനിറമുള്ള മുട്ടകളാണ്. ഇളം പച്ച നിറമാണ് ഡാർവിൻസ് റിയയുടേത്. വലിയ ചിറകുകളാണ്. എന്നാലും പറക്കാൻകഴിയില്ല. നീണ്ട കാലുകളും കഴുത്തും ഇവയ്ക്കുണ്ട് പുൽച്ചാടി, ചെറു ഉരഗങ്ങൾ എന്നിവ ഇവയുടെ ഭക്ഷണമാണ്.
നാല് ജാതി സ്റ്റീമർ ഡക്കുകളിൽ മൂന്ന് വിഭാഗത്തിന് പറക്കാനുള്ള കഴിവില്ല. വെള്ളത്തിലൂടെ ചിറകുകൾ അടിച്ച് സഞ്ചരിക്കുന്നതിനാലാണ് സ്റ്റീമർ ഡക്ക് എന്ന പേര് വരാൻ കാരണം. അക്രമ സ്വഭാവമാണിവർക്ക്. പരസ്പരം പോരാടുന്ന ഇൗ പക്ഷികൾ ഇവയെക്കാൾ വലിപ്പമുള്ള ജലത്തിൽ സഞ്ചരിക്കുന്ന പക്ഷികളെ കൊല്ലാറുണ്ട്.
ന്യൂസിലൻഡിന്റെ ഒൗദ്യോഗിക പക്ഷിയാണ് കിവി. കിവീസ് എന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ വിളിക്കുന്നത് നിങ്ങൾക്കറിയാമല്ലോ. ആൺപക്ഷികൾ കിവി എന്ന രീതിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതിനാലാണ് ഇൗ പേര് തന്നെ ഇവയ്ക്ക് വരാൻ കാരണം. രോമം പോലെയുള്ള തുമ്പികളാണ് ഇതിന്റെ ശരീരത്തിൽ. തവിട്ടുനിറം, ചാരനിറം എന്നിവയാണ് തൂവലുകൾക്ക്. ചെറിയ പ്രാണികൾ, പഴങ്ങൾ എന്നിവയാണിവയുടെ ഭക്ഷണം.
മറ്റു പക്ഷികളിൽ നിന്നും കിവിയെ വ്യത്യസ്തമാക്കുന്നത് മണംപിടിക്കാനുള്ള കഴിവാണ്. കൊക്കിന്റെ അകത്തായി നാസാദ്വാരങ്ങൾ സ്ഥിതി ചെയ്യുന്നു. മണം പിടിച്ചാണ് ഇവ ഭക്ഷണം തേടുന്നത്. മാളങ്ങൾ, പൊള്ളയായ തടികൾ എന്നിവിടങ്ങളിൽ താമസമാക്കുന്ന ഇവ രാത്രിയിലാണ് സഞ്ചരിക്കുക വർഷത്തിൽ ഒന്നോ രണ്ടോ മുട്ടകൾ മാത്രമാണ് ഇടുക. കിവിയുടെ ശരീരഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയുടെ മുട്ടകൾ വലുതാണ്. ആൺപക്ഷിയാണ് മുട്ടയ്ക്ക് അടയിരിക്കുക. പരിണാമ പ്രക്രിയയിൽ പഠനവിധേയമാക്കപ്പെട്ട പക്ഷിയാണ് കിവി. കാരണം നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് ഒരു പ്രദേശത്ത് മാത്രം ഒതുങ്ങികഴിയുന്ന പക്ഷിയാണിത്.
പാപ്പൂവ ന്യൂഗിനി ഒാസ്ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന പക്ഷിയാണ് കസോവറി. മികച്ച ഒാട്ടക്കാരും നീന്തൽക്കാരുമാണിവർ. കാട്ടുപക്ഷിയായ കസോവറി പഴങ്ങൾ, കീടങ്ങൾ, ഇലകൾ എന്നിവയാണ് ഭക്ഷിക്കുക. മൂർച്ചയുള്ള നഖങ്ങളുള്ള കാലുകൾ ഉപയോഗിച്ച് ഇവ ശത്രുക്കളെ നേരിടും. ഇളം പച്ചനിറമുള്ള മുട്ടയ്ക്ക് അടയിരിക്കുക, ആൺപക്ഷിയാണ്. ജനിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് തവിട്ടുനിറമാണ്. പിന്നീട് ഇവയ്ക്ക് കറുപ്പ് നിറം.
കാസ്ക്യു -കസോവറിയുടെ തലയിൽ ഹെൽമെറ്റ്
പോലെ കാണപ്പെടുന്ന ഭാഗം
മൂന്നിനം കസോവറികൾ ആസ്ട്രേലിയയിൽ കാണപ്പെടുന്നു. തറയിൽ ഒരു കുഴികുഴിച്ച് അതിൽ ഇലകളിട്ടാണ് കസോവറി മുട്ടയിടുക. അമ്പതുദിവസം മുട്ടകൾക്ക് അടയിരിക്കുന്നത് ആൺപക്ഷികളാണ്. ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല തവിട്ടുനിറമായിരിക്കും. പിന്നീട് തവിട്ടുനിറം ഇല്ലാതായി കറുപ്പ് ആയി മാറുന്നു. കസോവറിയുടെ കഴുത്തിൽ ചുന്ന നിറത്തിലുള്ള ഒരു രൂപമുണ്ട്.
ന്യൂസിലൻഡിൽ കാണപ്പെടുന്ന കാക്കപോ തത്തയുടെ വർഗത്തിൽപ്പെടുന്ന പക്ഷിയാണ്. എണ്ണം വളരെ കുറവായ കാക്കപോ വംശനാശ ഭീഷണിയിലാണ്. രാത്രി തത്ത മൂങ്ങ തത്ത എന്ന പേരുകളിലും ഇവയെ വിളിക്കാറുണ്ട്. മരംകയറാൻ കഴിയുന്ന ഇൗ പക്ഷി പഴങ്ങൾ, ഇലകൾ, വേരുകൾ, തണ്ടുകൾ എന്നിവ ഭക്ഷിക്കുന്നു. മരം കയറാൻ മാത്രമല്ല മരത്തിൽ നിന്നും താഴേക്ക് ചാടാനും ഇവയ്ക്ക് കഴിയും. ഇങ്ങനെ ചാടുമ്പോൾ ശരീരത്തിന്റെ തുലനനില നിലനിറുത്താൻ സഹായിക്കുന്നത് തൂവലുകളാണ്. ആൺപക്ഷിയാണ് മുട്ടകൾക്ക് അടയിരിക്കുക. എല്ലാവർഷവും ഇവ മുട്ടയിടാറില്ല. രണ്ടടി ഉയരത്തിൽ വരെ വളരുന്ന കാക്കപോയെ ഒാൾ പാരറ്റ് എന്ന് വിളിക്കുന്നു. ആൺപക്ഷികൾ ഉച്ചത്തിലുണ്ടാക്കുന്ന ശബ്ദം അരമൈൽ വരെ കേൾക്കാം.
തത്ത വിഭാഗത്തിൽപ്പെട്ട ഏറ്റവും ഭാരംകൂടിയ പക്ഷിയാണിത്. 60 വയസുവരെ ജീവിക്കാൻ കഴിയും. അമിതമായ വേട്ടയാടലിന്റെ ഫലമായി ഇന്ന് എണ്ണത്തിൽ കുറവാണ്. ന്യൂസിലൻഡിന്റെ സ്റ്റ്യുവേർട്ട് ദ്വീപിൽ മനുഷ്യവാസം തുടങ്ങും മുൻപ് കാക്കപോ പക്ഷികൾ ജീവിച്ചിരുന്നു.