വിജയ് സേതുപതി ഇരട്ട വേഷത്തിൽ എത്തുന്ന സിന്ധുബാദ് 27ന് തിയേറ്ററിലെത്തും.എസ്.യു അരുൺകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയിൽ അഞ്ജലിയാണ് നായിക.വൻസീൻ മുവീസ്, കെ. പ്രൊഡ ക് ഷൻസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന സിനിമയുടെ സംഗീതം യുവൻ ശങ്കർരാജ നിർവഹിക്കുന്നു.ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമ വൻ പ്രതീക്ഷയാണ് ആരാധകർക്ക് നൽക്കുന്നത്. ലിംഗ, വിവേക് പ്രസന്ന എന്നിവരാണ് മറ്റു താരങ്ങൾ.ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച സൂപ്പർ ഡീലക്സിനുശേഷം എത്തുന്ന വിജയ് സേതുപതി സിനിമയാണ് സിന്ധുബാദ്. വിദേശ രാജ്യങ്ങളായിരുന്നു ലൊക്കേഷൻ.തമിഴിൽ ആറു സിനിമകളാണ് വിജയ് സേതുപതി കമ്മിറ്റ് ചെയ്തിട്ടുള്ളത്.