മലയാളത്തിനും ബോളിവുഡിനും ശേഷം പ്രിയ വാര്യർ തെലുങ്ക് സിനിമയിലേക്ക്.നിതിനാണ് നായകൻ. രാകുൽ പ്രീത് സിംഗാണ് മറ്റൊരു നായിക.യെലേടി ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഭവ്യ ആനന്ദ് പ്രസാദാണ് നിർമ്മിക്കുന്നത്. സംഗീത സംവിധാനം കീരവാണി നിർവഹിക്കുന്നു. ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ ശ്രദ്ധേയമാകുന്നത്.ശ്രീദേവി ബംഗ്ളാവിലൂടെയാണ് ബോളിവുഡിൽ അരങ്ങേറുന്നത്.പ്രശാന്ത് മാമ്പുള്ളിയാണ് സംവിധായകൻ.
മായങ്ക ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ വേഷമിടുന്നുണ്ട്.പ്രിയയുടെ രണ്ടാമത് ബോളിവുഡ് സിനിമയാണിത്.മലയാളത്തിൽ പുതിയ സിനിമ കമ്മിറ്റ് ചെയ്തിട്ടില്ല.